ദോഹ; പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഖത്തര്‍. പലസ്തീന്‍ ജനതയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും അവർക്കു നിഷേധിക്കുന്ന അവകാശങ്ങൾ തിരികെ നൽകാൻ വേണ്ടി പ്രയത്‌നിക്കണമെന്നും യുഎന്നിലെ ഖത്തർ പ്രതിനിധി ഡോ ഹിന്ദ് അബ്ദുറഹ്‌മാന്‍ അല്‍ മുഫ്താഹ് പറഞ്ഞു. മനുഷ്യാവകാശവും അധിനിവേശവും ഒരുമിച്ച് പോകില്ലെന്നും അവർ പറഞ്ഞു.
ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമീഷനുമായുള്ള ചര്‍ച്ചക്കിടെയാണ് ഹിന്ദ് അബ്ദുറഹ്‌മാന്‍ അൽ മുഫ്താഹ് ഇക്കാര്യം പറഞ്ഞത്. പലസ്‌തീനിലും ഗാസയിലും അടിയന്തര സഹായങ്ങൾ എത്തിക്കണമെന്നും ഇസ്രയേൽ സൈന്യം പലസ്തീനിനു മുകളിൽ നടത്തുന്ന അക്രമണങ്ങൾക്കെതിരെ അന്താരാഷ്‌ട്ര സമൂഹം നിലകൊള്ളണമെന്നും 1967 ൽ നിർണയിച്ച അതിര്‍ത്തി പ്രകാരമുള്ള പലസ്തീന്‍ രാഷ്ട്രം പുനഃസ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു.