Thursday, December 26, 2024
Homeഅമേരിക്കഐഒഎസ് 18 അപ്‌ഡേറ്റിലെ എഐ ഫീച്ചറുകള്‍, വലിയൊരു വിഭാഗം നിരാശരായേക്കും.

ഐഒഎസ് 18 അപ്‌ഡേറ്റിലെ എഐ ഫീച്ചറുകള്‍, വലിയൊരു വിഭാഗം നിരാശരായേക്കും.

ജൂണ്‍ 10 ന് ആരംഭിക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ആപ്പിള്‍ പുതിയ ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങുകയാണ്. നൂതനമായ എഐ സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ ഫീച്ചറുകള്‍ ഐഒഎസ് 18ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വലിയൊരു വിഭാഗം ഐഫോണ്‍ ഉപഭോക്താക്കളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 15 സീരീസില്‍ പ്രോ മോഡലുകളിലും പുതിയ ഐഫോണ്‍ 16 സീരീസിലും മാത്രമേ ഈ എഐ ഫീച്ചറുകള്‍ ലഭിക്കുകയുള്ളൂ. ഐഫോണ്‍ 15 മോഡലുകളിലും പഴയ ഐഫോണ്‍ മോഡലുകളിലും എഐ ഫീച്ചറുകള്‍ ലഭിക്കില്ല.

ഐഒഎസ് 18 ലെ ചില എഐ ഫീച്ചറുകള്‍ ഫോണില്‍ തന്നെയാണ് പ്രൊസസ് ചെയ്യുക. എന്നാല്‍ ശക്തിയേറിയ നൂതനമായ ചില സൗകര്യങ്ങള്‍ ആപ്പിളിന്റെ ക്ലൗഡില്‍ ആണ് പ്രൊസസ് ചെയ്യപ്പെടുക. അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി കമ്പനിയുടെ എം സീരീസ് ചിപ്പുകള്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐഒഎസ് 18 ല്‍ വരാനിരിക്കുന്ന എഐ ഫീച്ചറുകള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഔദ്യോഗികമായി ആപ്പിള്‍ അതിനെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനകം എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഐഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയാണ്. ഓപ്പണ്‍ എഐ ഉള്‍പ്പടെ മുന്‍നിര എഐ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഐഒഎസ് 18 ല്‍ എഐ ഫീച്ചറുകള്‍ എത്തുക എന്നാണ് വിവരം.

ഐഫോണ്‍ 15 പ്രോയില്‍ മാത്രമേ എഐ ഫീച്ചറുകള്‍ അവതരിപ്പിക്കാനിടയുള്ളൂ എന്ന് പറയാന്‍ അതിലെ പ്രൊസസറുകളും കാരണമാണ്. എഫോണ്‍ 15 പ്രോ ഫോണുകളില്‍ എ17 ചിപ്പുകളാണുള്ളത്. ഐഫോണ്‍ 15 മോഡലുകളിലാവട്ടെ,
എ16 ചിപ്പുകളും. പഴയ എ16 ചിപ്പ് എഐ ഫീച്ചറുകള്‍ക്ക് അനുയോജ്യമാവണം എന്നില്ല. അതേസമയം, ജൂണില്‍ പ്രഖ്യാപനം ഉണ്ടായാലും ഐഫോണ്‍ 16 സീരീസ്
അവതരിപ്പിക്കപ്പെട്ടതിന് ശേഷമേ ഒഎസ് അപ്‌ഡേറ്റുകള്‍
പുറത്തിറക്കുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments