Thursday, December 26, 2024
Homeഅമേരിക്കവെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി.

വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി.

വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി. തീരുമാനത്തിന് ഔദ്യോഗിക രൂപം നല്‍കുന്ന പ്രഖ്യാപനത്തില്‍ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു.

വടക്കേ അമേരിക്കയിലാണ് ബാല്‍ഡ് ഈഗിളിനെ കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് അമേരിക്കയുടെ ചരിത്രവുമായി 240 വർഷത്തെ അഗാധബന്ധമുണ്ട്. വടക്കേ അമേരിക്ക, കാനഡ, അലാസ്‌ക, വടക്കൻ മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഇതിനെ കാണാം.

മഞ്ഞ കൊക്ക്, തവിട്ട് നിറമുള്ള ശരീരം, വെള്ളത്തൂവലുകള്‍ നിറഞ്ഞ തലഭാഗം തുടങ്ങി ആകർഷകമായ പ്രത്യേകതകളുള്ള പക്ഷിയാണിത്. 240 വർഷത്തിലേറെയായി യുഎസ് ചിഹ്നങ്ങളില്‍ ഉണ്ട്. 1782 മുതല്‍ ഇത് യുഎസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്രേറ്റ് സീലില്‍ ഇടംപിടിച്ചിരുന്നു. അതേ വർഷം തന്നെ കോണ്‍ഗ്രസ് ദേശീയ ചിഹ്നമായി ബാല്‍ഡ് ഈഗിളിനെ തിരഞ്ഞെടുത്തു

ഔദ്യോഗിക രേഖകള്‍, പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി എന്നിവയില്‍ ഇവയുടെ ചിത്രം ഉപയോഗിക്കുന്നുണ്ട്.

ബാല്‍ഡ് ഈഗിളിനെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നിരുന്നു. പക്ഷെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments