Thursday, December 5, 2024
Homeഅമേരിക്കചൈനയിൽ വമ്പൻ സ്വർണശേഖരം കണ്ടെത്തി; 8300 കോടി യുഎസ് ഡോളർ മൂല്യം.

ചൈനയിൽ വമ്പൻ സ്വർണശേഖരം കണ്ടെത്തി; 8300 കോടി യുഎസ് ഡോളർ മൂല്യം.

ചൈനയിൽ 8300 കോടി യുഎസ് ഡോളർ മൂല്യമുള്ള വമ്പൻ സ്വർണശേഖരം കണ്ടെത്തി. ചൈനയിലെ വടക്കുകിഴക്കൻ ഹുനാൻ പ്രവിശ്യയിലാണ് ഈ സ്വർണനിക്ഷേപം. 3 കിലോമീറ്റർ വരെ താഴ്ചയിലായാണ് ഇവിടെ സ്വർണം കിടക്കുന്നത്. ലോകത്ത് മറ്റേതൊരു സ്വർണഖനിയേക്കാളും കൂടുതൽ സ്വർണം ഇവിടെയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. രാജ്യാന്തര സ്വർണവിലയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോലും ഈ സ്വർണഖനിയുടെ കണ്ടെത്തലിനു സാധിച്ചു.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉത്പാദക രാജ്യമാണ് ചൈന. ആഗോള ഉത്പാദനത്തിന്റെ 10 ശതമാനവും ഇവിടെനിന്നാണു വരുന്നത്. അതിനാൽ തന്നെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു ചൈന സ്വർണം ഇറക്കുമതി ചെയ്യാറുണ്ട്.

സ്വർണഖനനത്തിനു രൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകാം. ഇതിനുള്ള മികച്ച ഉദാഹരണമാണ് കലിഫോർണിയ സ്വർണവേട്ട.1848 ജനുവരി 24ൽ കലിഫോർണിയയിൽ താമസിച്ചിരുന്ന ജെയിംസ് വിൽസൺ മാർഷലൽ കൊലോമയിലുള്ള സിയേറ നെവാഡാ പർവതങ്ങളുടെ താഴ്വരയിലൂടെ നടക്കുകയായിരുന്നു. പ്രദേശത്തു കൂടി ഒഴുകുന്ന അമേരിക്കൻ റിവർ എന്ന പേരായ നദിയിൽ അദ്ദേഹം ഒരു ഞെട്ടിക്കുന്ന കാഴ്ച കണ്ടു. നദിയിലെ വെള്ളത്തിൽ കലർന്നിരിക്കുന്ന മഞ്ഞലോഹത്തിന്റെ തരികൾ. വെള്ളത്തിൽ ഇറങ്ങി പരിശോധിച്ച മാർഷൽ ഒരു കാര്യം തീർച്ചപ്പെടുത്തി. മഞ്ഞലോഹം സ്വർണം തന്നെ.

കലിഫോർണിയ ഗോൾഡ് റഷ് എന്ന പേരിൽ പ്രശസ്തമായ സ്വർണവേട്ടയുടെ തുടക്കമായിരുന്നു അത്. ഇന്ന് അമേരിക്കയുടെ വ്യാവസായിക തലസ്ഥാനമാണ് കലിഫോർണിയ. ലോസാഞ്ചലസ്, സാൻ ഫ്രാൻസിസ്‌കോ തുടങ്ങിയ വൻ നഗരങ്ങളടങ്ങുന്ന സംസ്ഥാനം. ഹോളിവുഡിന്റെ ആസ്ഥാനം. കലിഫോർണിയയെ ഇന്നു കാണുന്ന രീതിയിൽ വളർത്തിയതിൽ പ്രധാനപങ്കുവഹിച്ച സംഭവമായി ഇതു മാറി.

1849 ആയതോടെ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ സമ്പാദ്യങ്ങളുമായി കലിഫോർണിയയിലേക്ക് സാഹസിക യാത്ര തുടങ്ങി. സ്വർണവേട്ടയുടെ ഇടത്താവളമായ സാൻ ഫ്രാൻസിസ്‌കോ പട്ടണം ഒരു വൻ നഗരമായി രൂപാന്തരം പ്രാപിച്ചു.കലിഫോർണിയയുടെ പരിസ്ഥിതിയെ ഇനിയൊരു തിരിച്ചുവരവില്ലാത്ത രീതിയിൽ ഈ ഭ്രാന്തുപിടിച്ച ഖനനം നശിപ്പിച്ചു. ഖനികളിലേക്കു വെള്ളം കൊണ്ടുവരാനായി സ്ഥാപിച്ച ഡാമുകളും മറ്റു സംവിധാനങ്ങളും നദികളുടെ ഗതി വഴിതിരിച്ചു വിട്ടു. ഖനിയന്ത്രങ്ങളിലെ ഇന്ധന ആവശ്യത്തിനായി വനങ്ങൾ  വെട്ടിനശിപ്പിക്കപ്പെട്ടു. എന്നാൽ വ്യാവസായികമായി നോക്കിയാൽ സ്വർണവേട്ട ലാഭമായിരുന്നു. പത്തുവർഷത്തിലധികം നീണ്ടു നിന്ന ഈ പ്രവൃത്തിയിൽ മൂന്നരലക്ഷം കിലോയോളം സ്വർണമാണ് കുഴിച്ചെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments