Sunday, December 22, 2024
Homeഅമേരിക്കബഹിരാകാശ നിലയം സുനിത വില്യംസിന് സന്തോഷം നല്‍കുന്ന ഇടം: മൈക്കല്‍ ജെ വില്യംസ്.

ബഹിരാകാശ നിലയം സുനിത വില്യംസിന് സന്തോഷം നല്‍കുന്ന ഇടം: മൈക്കല്‍ ജെ വില്യംസ്.

ന്യൂയോർക്ക് ; ബഹിരാകാശ നിലയം സുനിത വില്യംസിന് ഏറ്റവും സന്തോഷം നല്‍കുന്ന ഇടമാണ് എന്ന് ജീവിതപങ്കാളി മൈക്കല്‍ ജെ വില്യംസ് പ്രതികരിച്ചു. വാള്‍സ്ട്രീറ്റ് ജേണലിനു കൊടുത്ത അഭിമുഖത്തിലാണ് പ്രചോ​ദനപരമായ വാക്കുകൾ മൈക്കല്‍ പറഞ്ഞത്. ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത തളർന്നു പോകില്ലയെന്ന് വ്യക്തമാക്കുന്നതാണ് ഭര്‍ത്താവിന്‍റെ വാക്കുകൾ.

നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈന്‍ പേടകത്തിന് തകരാറായതിനാൽ തിരിച്ചെത്തിയിട്ടില്ല. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങള്‍ നാസയുൾപ്പെടെ നടത്തുകയാണ്. 2024 ജൂൺ ആറിന് ഒരാഴ്‌ചത്തെ ദൗത്യത്തിനായി പോയവർ പേടക തകരാറു കാരണം ബഹിരാകാശത്ത് 60 ദിവസം പിന്നിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments