Thursday, December 26, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

വിവിധ ചർമ്മപ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ചെറുപയർ. ചെറുപയറിൽ അടങ്ങിയിരിക്കുന്ന എണ്ണമറ്റ പോഷക ഗുണങ്ങൾ ചർമ്മത്തിൽ ഒരു ആന്റി ഏജിംഗ് ഏജൻറ് ആയി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ ആവശ്യമായ പോഷണം നൽകുന്നു.

ചർമത്തിലെ ഈർപ്പം നിലനിർത്തി ധാരാളം വിറ്റാമിനുകളും എൻസൈമുകളും ചെറുപയർ നൽകുന്നു. പണ്ടത്തെ സ്ത്രീകൾ സൗന്ദര്യസംരക്ഷണത്തിനായി പ്രധാനമായി ഉപയോ​ഗിച്ചിരുന്നത്  ചെറുപയർ പൊടിയായിരുന്നു. കുട്ടികൾക്കു സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണു ചെറുപയർ പൊടി. വരണ്ട ചർമ്മം, സൺ ടാൻ, മുഖക്കുരു എന്നിവ അകറ്റുന്നതിന് ചെറുപയർ ഫേസ് പാക്കുകൾ ഉപയോ​ഗിക്കാം. മുഖസൗന്ദര്യത്തിന് ചെറുപയർ ഈ രീതിയിൽ ഉപയോ​ഗിക്കാം.

ഒന്ന്…

തൈരിലെ ലാക്ടിക് ആസിഡ് ചർമത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നൽകുന്ന ഒന്നാണ്. ചർമത്തിലെ കരുവാളിപ്പിനും കറുത്ത കുത്തുകൾക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ചർമത്തിന് വെളുപ്പു നൽകാനും ഇത് അത്യുത്തമമാണ്. തൈരും ചെറുപയർ പൊടിയും കലർത്തി മുഖത്ത് പുരട്ടുന്നത് വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു.

രണ്ട്…

ചെറുപയർ പൊടിയും പാലും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും. പാൽ മുഖക്കുരുവിനെതിരെ പോരാടുന്ന ഒരു ഏജന്റാണ്. ഇത് അധിക എണ്ണ നീക്കം ചെയ്യാനും വരണ്ട ചർമ്മം കുറയ്ക്കാനും സഹായിക്കുന്നു.

മൂന്ന്…

രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും അൽപം പാലും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
ഓറഞ്ചിന്റെ തൊലികളിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലി പൊടി പതിവായി ഉപയോഗിക്കുന്നത് ടാൻ നീക്കം ചെയ്യാനും ചർമ്മത്തിന് യുവത്വത്തിന്റെ തിളക്കം നൽകാനും സഹായിക്കും. ചർമ്മത്തിലെ അണുബാധകൾ മൂലമുണ്ടാകുന്ന പിഗ്മെന്റേഷൻ, കറുത്ത പാടുകൾ അല്ലെങ്കിൽ പാടുകൾ എന്നിവ കുറയ്ക്കാൻ ഈ പാക്ക് സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments