Friday, November 15, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 13 |...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 13 | ശനി

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് മാതളനാരങ്ങ. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, ഫൈബര്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് മാതളം. മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മാതളനാരങ്ങ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. രോഗങ്ങള്‍ തടയുന്നതിനും വേഗത്തില്‍ സുഖപ്പെടുത്തുന്നതിനും ശക്തമായ പ്രതിരോധശേഷി പ്രധാനമാണ്. ചിലയിനം ക്യാന്‍സറുകളെ ചെറുക്കാനുള്ള കഴിവും മാതളത്തിനുണ്ട്. പതിവായി ഇത് കഴിച്ചാല്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മലാശയം എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റേതൊരു ബെറി പഴങ്ങളെയും പോലെ മാതളനാരങ്ങകളും ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ്. അവയെല്ലാം നല്ലതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ആന്റി ഓക്‌സിഡന്റുകള്‍ നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മാതളത്തിന് പ്രത്യേകം കഴിവുണ്ട്. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ആണ് ഇതിന് സഹായകമാകുന്നത്. മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ ചെറുക്കുന്നതിനും മാതളം ഏറെ സഹായകരമാണ്.

ഗര്‍ഭകാലത്ത് മാതളം ജ്യൂസ് കുടിക്കുന്നത് പ്രീക്ലാംസിയ, മാസം തികയാതെയുള്ള ജനനം തുടങ്ങിയ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments