Wednesday, January 8, 2025
Homeഅമേരിക്കഎബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ - 86) ഫിലഡൽഫിയായിൽ നിര്യാതനായി. സാംസ്‌കാരം നാളെ

എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലഡൽഫിയായിൽ നിര്യാതനായി. സാംസ്‌കാരം നാളെ

വാർത്ത: രാജു ശങ്കരത്തിൽ

ഫിലഡൽഫിയാ:- എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ പരേതനായ ഇട്ടി എബ്രഹാമിന്റെയും പരേതയായ അന്നമ്മ ഇട്ടിയുടെയും ഇളയ മകൻ എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലഡൽഫിയായിൽ നിര്യാതനായി. പരേതന്റെ പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ഓഗസ്റ്റ് 27, 2024 ചൊവ്വാഴ്ച (നാളെ) ഫിലഡൽഫിയ അൻഡ്രു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. (ST. THOMAS INDIAN ORTHODOX
CHURCH,1009 UNRUH AVE, PHILADELPHIA, PA 19111)

നാളെ രാവിലെ 9:00 AM മുതൽ 12:00 PM വരെയുള്ള സമയങ്ങളിലാണ് പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പള്ളിയിൽവച്ച് നടത്തപ്പെടുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം, ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിലെ, സെന്റ്. തോമസ് ഐ.ഒ.സി സെമിത്തേരി സെക്ഷനിൽ സംസ്ക്കാരം നടക്കും. (FOREST HILL CEMETERY, 101 BYBERRY RD, HUNTINGDON VALLEY, PA 19006). സംസ്ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. എം കെ കുര്യാക്കോസ്,  അസി. വികാരി റവ.ഫാ. സുജിത് തോമസ് എന്നിവർ നേതൃത്വം നൽകും,

“പുളിക്കച്ചിറ അപ്പാപ്പൻ ” എന്നറിയപ്പെട്ടിരുന്ന ശ്രീ. ഏബ്രഹാം വർഗീസ് , 1938 ജൂൺ 22-നാണ് എരുമേലിയിൽ ജനിച്ചത്. വ്യവസായിയും മികച്ച കർഷകനുമായി ജീവിതം നയിച്ച അദ്ദേഹം എരുമേലി മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം ആയിരുന്നു. 1989-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഏലിയാമ്മ വർഗീസാണ് സഹധർമ്മിണി. എബ്രഹാം പി. വർഗീസ് (രാജു), തോമസ് വർഗീസ്, (ഷാജി), മിനി ജേക്കബ്, ജെസ്സ്ലി അലക്സ് എന്നിവർ മക്കളും, സാലി രാജു, പരേതയായ സിൽജി തോമസ്, വിജു ജേക്കബ്, അലക്സ് സൈമൺ എന്നിവർ മരുമക്കളും, മെലീസ, മെസ്സിന, ഷെൽബി, ഷീൻ, ഷെയ്ൻ, ഷെമിൽ, അഷ്‌നി, ഷാനിയ, ഒലിവിയ എന്നിവർ കൊച്ചുമക്കളുമാണ് (എല്ലാവരും USA)

വാർത്ത: രാജു ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments