ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീകളുടെ ഏറ്റവും വലിയ സംഘടനകളായ ഫോക്കാനാ, ഫോമാ എന്നിവയുടെ ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റുന്മാരായി (RVP) 2024 – 2026 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് നൈമ എന്ന നാമഥേയത്തിൽ അറിയപ്പെടുന്ന ന്യൂയോർക്ക് മലയാളീ അസോസിയേഷനിൽ നിന്നാണ് എന്നത് ഒരു സംഘടനയെ സംബന്ധിച്ച് അഭിമാന നിമിഷമാണ്.
ഫോക്കാനയുടെ ന്യൂയോർക്ക് മെട്രോ റിജിയൺ വൈസ് പ്രസിഡന്റായി (RVP) തെരഞ്ഞെടുക്കപ്പെട്ട ലാജി തോമസ് ന്യൂയോർക്ക് മലയാളീ അസോസിയേഷന്റെ (നൈമ) മുൻ പ്രസിഡന്റും, നിലവിൽ ബോർഡ് ചെയർമാനും കൂടിയാണ്.
ഫോമയുടെ ന്യൂയോർക്ക് മെട്രോ റിജിയൺ വൈസ് പ്രസിഡന്റായി (RVP) തെരഞ്ഞെടുക്കപ്പെട്ട മാത്യു ജോഷ്വാ ന്യൂയോർക്ക് മലയാളീ അസോസിയേഷന്റെ (നൈമ) മുൻ സെക്രട്ടറിയും, മുൻ ബോർഡ് ചെയർമാനും കൂടിയാണ്.
ഒരു അസോസിയേഷനിൽ നിന്ന് അമേരിക്കയിലെ രണ്ട് പ്രധാന സംഘടനകളായ ഫോക്കാനാ, ഫോമാ എന്നിവയുടെ ആർവിപി സ്ഥാനത്തേക്ക് രണ്ട് പേർ ഒരേ സമയം തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായിട്ടാണ്.
ലാജി തോമസ്, മാത്യു ജോഷ്വാ എന്നിവരുടെ വിജയത്തിൽ ന്യൂയോർക്ക് മലയാളീ അസോസിയേഷന്റെ (നൈമ ) പ്രസിഡന്റ് ബിബിൻ മാത്യു, സെക്രട്ടറി ജേക്കബ് കുര്യൻ, ട്രഷറാർ സിബു ജേക്കബ് എന്നിവർ അഭിനന്ദിക്കുകയും, നൈമക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.