പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ് ഗ്ലോബൽ അലുമിനിയായ 2007 ൽ രൂപം കൊണ്ട പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ പന്തളം പോളിടെക്‌നിക്കിന്റെ പരിസര പ്രദേശത്തിശങ്ങളിലും മന്നുള്ളിടത്തും ജീവ കാരുണ്യ പ്രവർത്തനം നടത്തുന്ന “കർമ്മ ‘ യുടെ പെയിൻ & പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ രണ്ടാമത് സംരംഭമായ “കരുതൽ ” 2025 ജനുവരി ഒന്നാം തിയതി രാവിലെ ഒൻപതു മണിക്ക് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു . പന്തളം നഗരസഭാ ചെയർമാൻ ശ്രീ . അച്ചൻകുഞ്ഞ് ജോൺ മുഖ്യ അതിഥിയായ ചടങ്ങിൽ ശ്രീ. സി. എസ് മോഹൻ (ചെയർമാൻ സേവാ ശക്തി ഫൌണ്ടേഷൻ ), ഡോക്ടർ . പുനലൂർ സോമരാജൻ ( സെക്രട്ടറി ഗാന്ധി ഭവൻ ) എന്നിവർ ആശംസകൾ നേരുന്നു .
ഈ സംരംഭത്തിന്റെ വിജയത്തിനായി പാം ഇന്റർനാഷനലിന്റെ ഭാരവാഹികളായ തുളസീധരൻ പിള്ള , അനിൽ നായർ , ശരത് കൃഷ്ണ പിള്ള , അനിൽ പ്ലാച്ചേരിൽ , രാജേഷ് പിള്ള എന്നിവരും സഹപ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.