Sunday, January 5, 2025
Homeകായികംപ്രതിരോധം പൊളിഞ്ഞു, 184 റൺസിന് ഇന്ത്യയെ വീഴ്ത്തി കങ്കാരുപ്പട, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത...

പ്രതിരോധം പൊളിഞ്ഞു, 184 റൺസിന് ഇന്ത്യയെ വീഴ്ത്തി കങ്കാരുപ്പട, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി.

കട്ടന്നാക്രമണ ക്രിക്കറ്റിങ് രീതിയിൽ വീർപ്പുമുട്ടിയ ഇന്ത്യയെ 185 റൺസിന് വീഴ്ത്തി ആസ്ട്രലേിയ.
കങ്കാരുപ്പട ഉയർത്തിയ 340 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ 155 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യയെ കടപുഴകിയത്.

84 റൺസ് നേടിയ യശ്വസ്വി ജയ്സ്വാളും 30 റൺസ് നേടിയ ഋഷഭ് പന്തുമൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല.നിരുത്തരവാദമില്ലാത കളിച്ച ഇന്ത്യൻ ബാറ്റിങ് ആസ്ട്രേലിയയുടെ വിജയം എളുപ്പമാക്കുന്നതാണ് അവസാന ദിനം കണ്ടത്.
നായകൻ രോഹിത് ശർമ (9) വീണ്ടും കമ്മിൻസിന് മുന്നിൽ അഞ്ച് പന്തുകൾക്കപ്പുറം കെ.എൽ രാഹുലിനെയും (0) കമ്മിൻസ് തന്നെ മടക്കി.പിന്നാലെയെത്തിയ വിരാട് കോഹ്ലി വീണ്ടും ഓഫ്സൈഡിന് വെളിയിൽ വന്ന പന്തിൽ ബാറ്റ് വെച്ച് പുറത്തായി. അഞ്ച് റൺസായിരുന്നു സമ്പാധ്യം. അഞ്ചാമാനായെത്തിയ ഋഷഭ് പന്തും യശ്വസ്വി ജയ്സ്വാളും രണ്ടാം സെഷനിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ നങ്കൂരമിട്ട് കളിച്ചിരുന്നു. ഇരുവരും ഇന്ത്യക്ക് സമനിലയെങ്കിലും നേടിതരുമെന്ന് ആരാധകർ കരുതി.

എന്നാൽ ചായക്ക് ശേഷം മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന പന്ത് പാർട്ട് ടൈം സ്പിന്നർ ട്രാവിസ് ഹെഡിനെ സിക്സറടിക്കാൻ ശ്രമിച്ച് ലോങ് ഓണിൽ ക്യാച്ച് നൽകി പുറത്തായി.പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ (2), ആദ്യ ഇന്നിങ്സിലെ ഹീറോ നിതീഷ് കുമാർ റെഡ്ഡി (1) എന്നിവർ എളുപ്പം പുറത്തായി.വാഷിങ്ടൺ സുന്ദറിനെ കൂട്ടുനിർത്തി ജയ്സ്വാൾ പോരാട്ടം തുടർന്നുവെങ്കിലും കമ്മിൻസിന്‍റെ ബോഡിലൈൻ ബൗൺസർ അദ്ദേഹത്തിന്‍റെ ചെറുത്ത്നിൽപ്പ് അവസാനിപ്പിക്കുകയായിരുന്നു.
വിക്കറ്റ്കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് നൽകി പുറത്ത്. ആകാശ് ദീപ് (7), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (0) വാലറ്റനിര എളുപ്പം പുറത്തായതോടെ ആസ്ട്രേലിയ വിജയത്തിലെത്തി. നഥാൻ ലിയോണാണ് അവസാന വിക്കറ്റ് നേടിയത്.369 റൺസായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.

ആദ്യ ഇന്നിങ്സിൽ 474 റൺസ് നേടിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 234 റൺസ് നേടി പുറത്തായി.70 റൺസ് നേടിയ മാർനസ് ലബുഷെയ്നാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ കമ്മിൻസും വാലറ്റ നിരയിൽ നഥാൻ ലിയോണും 41 റൺസ് വീതം നേടി. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി.മുഹമ്മദ് സിറാജ് മൂന്നും, രവിന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. നിതീഷ് കുമാർ റെഡ്ഡിയുടെ സെഞ്ച്വറി മികവിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 369 റൺസ് സ്വന്തമാക്കിയിരുന്നു. ജയ്സ്വാൾ ആദ്യ ഇന്നിങ്സിൽ 82 റൺസ് നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments