Saturday, December 6, 2025
Homeകേരളംപ്രസവവേദനയുമായി ആദിവാസി യുവതി നടന്നത് 5 കിലോമീറ്റർ, ഒടുവിൽ വഴിയിൽ പ്രസവം.

പ്രസവവേദനയുമായി ആദിവാസി യുവതി നടന്നത് 5 കിലോമീറ്റർ, ഒടുവിൽ വഴിയിൽ പ്രസവം.

അയിലൂർ: പ്രസവവേദനയുമായി 5 കിലോമീറ്ററോളം നടന്ന ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു. പാലക്കാട് നെല്ലിയാമ്പതിയിൽ ഇന്നലെയാണ് സംഭവം. പ്രസവവേദന ആരംഭിച്ചതിന് പിന്നാലെ വനമേഖലയിൽ നിന്ന് ഇറങ്ങി നടന്ന യുവത യുവതി മലയോരത്ത് തന്നെ പ്രസവിക്കുകയായിരുന്നു.

നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് താമസിക്കുന്ന അനീഷിൻ്റെ ഭാര്യ സലീഷയാണ് വഴിയരികിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഞായ്റാഴച രാവിലെയാണ് പ്രസവ വേ​ദന അനുഭവപ്പെട്ടതിനെ തുടർന്ന് സലീഷ വീട്ടിൽ നിന്ന് ഇറങ്ങി നടന്നത്. അഞ്ച് കിലോമീറ്ററോളം നടന്നതിന് പിന്നാലെ ഇവർക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ യുവതി കുഞ്ഞിന് ജന്മം നൽകി. വിവരം അറിഞ്ഞയുടൻ അയിലൂർ ​ഗ്രാമപഞ്ചായത്തം​ഗം കെ എ മുഹമ്മദ് കുട്ടി ആരോ​ഗ്യ പ്രവർത്തകരെ അറിയിച്ചു.ആരോ​ഗ്യ പ്രവർത്തകരെത്തി കുഞ്ഞിനെയും അമ്മയെയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുൻപ് കൽച്ചാടി ​ഗ്രാമത്തിൽ താമസിച്ചിരുന്ന ഇവർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വനമേഖലയ്ക്കുള്ളിലെ ചെള്ളിക്കയത്തിലേക്ക് താമസം മാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com