കോന്നി:- അന്യ സംസ്ഥാനത്ത് നിന്നും ജോലിക്ക് കോന്നിയിൽ എത്തിയ ബംഗാൾ സ്വദേശിയായ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച ആസാം സ്വദേശികളെ സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ കോന്നി പോലീസ് അതിവിദഗ്ദമായി ചെന്നൈക്ക് സമീപത്തെ ജോളാർ പേട്ടയിൽ നിന്നും അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഖരീമുള്ള (27), ഇദ്ദേഹത്തിന്റെ ബന്ധു റഫിക് ഉൾ ഹുസൈൻ (25), അമീർ ഹുസൈൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
ഈ കഴിഞ്ഞ 21 ആം തീയതി രാത്രി ഒൻപതരയോടെ കോന്നി ആനകുത്തിയിൽ ആയിരുന്നു സംഭവം. സംഭവം നടക്കുന്നതിന് നാല് ദിവസം മുൻപാണ് ബംഗാൾ സ്വദേശിയയ യുവതി കോന്നിയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലിക്ക് എത്തിയത്.
മറ്റ് സ്ഥലങ്ങളിൽ താമസ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ബ്യൂട്ടി പാർലർ ഉടമ ആനകുത്തിയിൽ ഒരു മുറി തരപ്പെടുത്തി നൽകിയിരുന്നു. ഇതിന് തൊട്ടടുത്തായിരുന്നു കോഴി കടയിലെ ജോലിക്കാരൻ ആയിരുന്ന കരിമുള്ള താമസിച്ചിരുന്നത്. ഇതിനിടയിൽ മറ്റ് രണ്ട് പ്രതികൾ ഈ പെൺകുട്ടിയെ കാണുകയും ചെയ്തിരുന്നു.
സംഭവ ദിവസം രാത്രി ബ്യൂട്ടിപാർലർ ഉടമ രാത്രി ഒൻപതരയോടെ റൂമിൽ വിട്ട് മടങ്ങി പോയതിന് ശേഷം റബീക്ക് ഉൾ ഹുസൈനും അമീർ ഹുസൈനും ഇവർ താമസിക്കുന്ന റൂമിന് താഴെ എത്തി കരീമുള്ളയോട് കെട്ടിടത്തിന്റെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയും അകത്ത് കയറിയ ശേഷം ഇവർ പ്രത്യേക ശബ്ദം ഉണ്ടാക്കുകയും പെൺകുട്ടി വാതിൽ തുറന്നപ്പോൾ കരീമുള്ള ഒഴിച്ചുള്ള രണ്ട് പേരും വാതിൽ തുറന്ന് അകത്ത് കയറി യുവതിയെ വലിച്ചിഴച്ച് ബാത്റൂമിലേക്ക് കൊണ്ടുപോയി കൈകാലുകൾ ബന്ധിച്ച് ക്രൂരമായി പീഡിപ്പിക്കാൻ ശ്രമം നടത്തുകയും ഈ സമയം ബഹളം വെച്ച പെൺകുട്ടികളുടെ വായ ഒരാൾ കൈകൊണ്ട് പൊത്തി പിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി കൈ കടിച്ചു മുറിച്ചു.
തുടർന്ന് പ്രതികൾ സംഭവസ്ഥലത്തത് നിന്ന് ഓടി പോവുകയും സംഭവം പറത്ത് പറയരുത് എന്ന് കരീമുള്ള ഭീഷണി പെടുത്തുകയും ചെയ്തു. പിന്നീട് പെൺകുട്ടി ഉടമയെ വിളിച്ച് സംഭവം അറിയിച്ചതിനെ തുടർന്നാണ് കോന്നി പോലീസിൽ പരാതി നൽകിയത്.
പരാതി ലഭിച്ചപ്പോൾ തന്നെ കോന്നി സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികളുടെ മൊബൈൽ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ ഇവർ പെരുമ്പാവൂരിൽ എത്തി എന്ന് മനസിലാക്കുകയും പിന്നീട് റയിൽവേ പോലീസിന്റെ സഹായത്തോടെ പെരുമ്പാവൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തുകയും പിന്നീട് വീണ്ടും മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ട്രെയിൻ യാത്രയുടെ ലൊക്കേഷന്‍ ലഭിക്കുകയും ചെയ്തു,
ഇവരുടെ നാട്ടിലേക്കുള്ള അഹല്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തുകയും തുടർന്ന് തമിഴ്നാട് പോലീസിന്റെയും റയിൽവേ പോലീസിന്റെയും സഹായത്തോടെ ചെന്നൈ ജോളാർ പോട്ടിൽ നിന്നും കോന്നി പോലീസ് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
ഡി ഐ ജി അജിതാ ഭീഗം, ജില്ലാ പോലീസ് ചീഫ് വി ജി വിനോദ് കുമാർ, ഡി വൈ എസ് പി രാജപ്പൻ രാവുത്തർ എന്നിവരുടെ നിർദേശഅനുസരണം കോന്നി സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു