കോന്നി കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി വീണു .കഴിഞ്ഞ മാസവും ഒരു പുലി കെണിയില്‍ വീണിരുന്നു . അതിനെ ഗവി വനത്തില്‍ തുറന്നു വിട്ടു .
കൂടല്‍ പക്കണ്ടം ഭാഗങ്ങളില്‍ പുലിയുടെ സ്ഥിരം സാന്നിധ്യം കൂടിയതോടെ വനം വകുപ്പ് പുലി കൂട് വെച്ചിരുന്നു . ഇന്ന് രാവിലെ ആണ് പുലി വീണത് കണ്ടത് .വനം വകുപ്പ് സ്ഥലത്ത് എത്തി . ഉന്നത അധികാരികളുമായി സംസാരിച്ചു പുലിയ്ക്ക് ശാരീരിക വിഷമതകള്‍ ഇല്ലെങ്കില്‍ കാട്ടില്‍ തുറന്നു വിടും.ഇത് കൂട്ടി മൂന്നു പുലികള്‍ ആണ് അടുത്ത സമയത്ത് കൂട്ടില്‍ വീണത് .ഇനി ഒരു പുലി കൂടി ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു.