Monday, December 23, 2024
Homeകേരളംഫോർട്ട് കൊച്ചി വെളി മൈതാനത്ത് പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി തയ്യാറാക്കിയിട്ടുള്ള പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റില്ലെന്ന് സംഘാടകർ

ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി തയ്യാറാക്കിയിട്ടുള്ള പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റില്ലെന്ന് സംഘാടകർ

കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി ഫോർട്ട്കൊച്ചി വെളി മൈതാനത്ത് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ മാറ്റണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് ഗാലാ ഡി ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തിലുള്ള പാപ്പാഞ്ഞിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഫോർട്ടുകൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോർട്ടുകൊച്ചി നിർമ്മിക്കുന്ന 50 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിർമ്മാണം തടഞ്ഞു കൊണ്ട് പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി 24 മണിക്കൂറിനുള്ളിൽ പപ്പാഞ്ഞിയെ പൊളിച്ചുമാറ്റാനായിരുന്നു നോട്ടീസ്

കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. പുതുവർഷത്തിൽ ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നൽകിയിരിക്കുന്നതെന്നുമാണ് പോലീസ് നൽകിയിരിക്കുന്ന നോട്ടീസിൽ പറയുന്നത്.

കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ഫോർട്ട് കൊച്ചി പരേഡ് ​ഗ്രൗണ്ടിലാണ് കാർണിവലിനോടനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്.

പരേഡ് ഗ്രൗണ്ടിലും ചുറ്റുവട്ടത്തുമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍തന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments