പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് എഫ് ഐ ആർ രേഖപ്പെടുത്തിയത്. തട്ടിപ്പ് ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തി ആണ് എഫ് ഐ ആർ . പ്രാഥമിക അന്വേഷണത്തിൽ ചോദ്യം പേപ്പർ ചോർത്തി എന്ന് കണ്ടെത്തി.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഷയം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എം.എസ്. സൊല്യൂഷന് എന്ന യൂട്യൂബ് ചാനല്‍ സകല അതിരുകളും ലംഘിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടു പോകും. പൊലീസും വിദ്യാഭ്യാസ വകുപ്പും വിഷയം അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ അധ്യാപകര്‍ പ്രൈവറ്റ് ട്യൂഷന് സെന്ററുകളില്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും
സർക്കാർ, എയ്ഡഡ് സ്കൂളിലെ അധ്യാപകർ എം എസ് സൊല്യൂഷൻസ് അടക്കമുള്ള യൂട്യൂബ് ചാനലുകളുമായി സഹകരിക്കുന്നുണ്ടെന്ന് കണ്ടെത്തി. ചോദ്യങ്ങൾ ചേർന്നത് ആ വഴി ആകാം എന്നാണ് നിഗമനം.