Sunday, December 14, 2025
Homeകേരളംഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിയത് മികച്ച ചിത്രങ്ങൾ. പ്രവചനാതീതമായ പോരാട്ടത്തിൽ പുരസ്കാരം നേടിയ ചിത്രങ്ങളും അണിയറക്കാരെയുമറിയാൻ ഇന്ന് വൈകിട്ട് വരെ കാത്തിരിക്കേണ്ടി വരും.

അവസാന ദിനമായ ഇന്ന് 11 സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുരസ്കാര ജേതാക്കളെയും അണിയറക്കാരെയും ചടങ്ങിൽ പ്രഖ്യാപിക്കും.

ലോകത്താകമാനമുള്ള മനുഷ്യജീവിതം തിരുവനന്തപുരത്ത് കണ്ട എട്ട് ദിനരാത്രങ്ങൾ.
ഭയന്നും, ചിരിച്ചും, കണ്ണീരണിഞ്ഞും കണ്ടുതീർത്ത കാഴ്ചകൾ.ചലച്ചിത്ര മേള അവസാന മണിക്കൂറിലേക്ക് എത്തുമ്പോൾ മികച്ചത് എന്നല്ലാതെ ആസ്വാദകർക്ക് മറ്റൊന്നും പറയാനില്ല.

ഉദ്ഘാടന ചിത്രം ഐ ആം സ്റ്റിൽ ഹിയർ, മുതൽ ഇന്നലെ രാത്രി ഒടുവിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് വരെ വലിയ ജനത്തിരക്ക്. ഫെമിനിച്ചി ഫാത്തിമ, കൃഷാന്തിന്റെ സംഘർഷഘടന, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ മലയാള ചിത്രങ്ങൾക്ക് ആളുകൾ മണിക്കൂറുകൾ കാത്തുനിന്നു. ഇതിൽ ഫെമിനിച്ചി ഫാത്തിമയും അപ്പുറവും അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ചിത്രങ്ങൾ എന്നതും ശ്രദ്ധേയം. ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ വന്ന അനോറയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. മൂന്ന് പ്രദർശനങ്ങളും നടന്നത് നിറഞ്ഞ സദസിലായിരുന്നു. സബ്സ്റ്റൻസ്, എൽബോ തുടങ്ങി നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com