ന്യൂഡൽഹി : കേരളത്തിൽ 2 വ്യാജ സർവകലാശാലകളുണ്ടെന്ന് കേന്ദ്ര സർക്കാർ. നേരത്തെ കേരളത്തിൽനിന്ന് ഒരു സർവകലാശാല മാത്രമായിരുന്നു വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പുതുക്കിയ ലിസ്റ്റ് പ്രകാരം രണ്ടു സർവ്വകലാശാലകളുണ്ടെന്നാണ് റിപ്പോർട്ട്.
ഇൻ്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം വ്യാജ സർവകലാശാലയുടെ പട്ടികയിലാണ്. രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ദില്ലിയിലാണ്. ദില്ലിയിൽ 8 സർവ്വകലാശാലകൾ വ്യാജ പട്ടികയിലാണ്