Tuesday, December 24, 2024
Homeകേരളംപട്ടിക വിഭാഗക്കാര്‍ക്ക് സൗജന്യ പിഎസ്‍സി പരിശീലനം; ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേര്‍ക്ക് സ്റ്റൈപ്പെന്റോടെ പരിശീലനം

പട്ടിക വിഭാഗക്കാര്‍ക്ക് സൗജന്യ പിഎസ്‍സി പരിശീലനം; ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേര്‍ക്ക് സ്റ്റൈപ്പെന്റോടെ പരിശീലനം

തിരുവനന്തപുരം: എംപ്ലോയ്മെന്റ് വകുപ്പിന്റെ സമന്വയ പദ്ധതിയുടെ ഭാഗമായി പട്ടികജാതി / പട്ടികവർഗ ഉദ്യോഗാർഥികൾക്കായുള്ള സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലന പരിപാടി തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിനോടൊപ്പം പ്രവർത്തിച്ചുവരുന്ന കോച്ചിങ് കം ഗൈഡൻസ് സെന്ററിൽ സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് സ്റ്റൈപ്പെന്റോടെ പരിശീലനത്തിൽ പങ്കെടുക്കാനാകും.

താത്പര്യമുള്ള പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടി സി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2330756, 8547676096 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments