ആലുവ:- ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അജയ് ആണ് മരിച്ചത്. അഗ്‌നിശമന സേനയും സ്‌കൂബ ടീം ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഫൈബര്‍ വഞ്ചിയില്‍ മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ചൂണ്ടയിടുമ്പോള്‍ വഞ്ചി മുങ്ങുകയായിരുന്നു.
അതേസമയം ഡിസംബര്‍ ഒന്‍പതിന് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്നു ബംഗാരം ദ്വീപില്‍ വിനോദയാത്രയ്ക്ക് പോയ 2 വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചിരുന്നു. കളിക്കിടെ കടലില്‍ പോയ ബോള്‍ എടുക്കാന്‍ ശ്രമിച്ച കുട്ടികള്‍ മുങ്ങിത്താഴ്ന്നാണ് അപകടമുണ്ടായത്.
അഗത്തി സ്വദേശിയും സിപിഎം നേതാവുമായ മുള്ളിപ്പുര ഷരീഫ് ഖാന്റെയും അധ്യാപികയായ ഫസീലയുടെയും മകന്‍ മുഹമ്മദ് ഫവാദ് ഖാന്‍(6), അഗത്തി മുള്ളിപ്പുര റഹ്മത്തുള്ളയുടെയും അധ്യാപികയായ കീളാപുര സീനത്തുന്നീസയുടെയും മകന്‍ അഹമ്മദ് സഹാന്‍ സെയ്ദ്(7) എന്നിവരാണു മരിച്ചത്.
മുഹമ്മദ് ഫവാദ് ഖാന്‍ അഗത്തി ഗവ. സീനിയര്‍ ബേസിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും അഹമ്മദ് സഹാന്‍ സെയ്ദ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കുട്ടികളുടെ അമ്മമാര്‍ ഇതേ സ്‌കൂളിലെ അധ്യാപകരാണ്.
മുന്നൂറോളം പേരാണ് ആറു ബോട്ടുകളിലായി ബംഗാരത്ത് എത്തിയത്. മണല്‍ത്തിട്ടയില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു കുട്ടികള്‍.