Monday, December 23, 2024
Homeകഥ/കവിതമുന്നൊരുക്കം (കവിത) ✍സഹീറ എം

മുന്നൊരുക്കം (കവിത) ✍സഹീറ എം

സഹീറ എം

വീടൊരുങ്ങി,
നാടൊരുങ്ങി
പ്രത്യാശയുടെ നക്ഷത്രങ്ങൾ
ഡിസംബർ മഞ്ഞിന് തോരണം
ചാർത്തിനിന്നു .

സങ്കടമെല്ലാം പെയ്തൊഴി ഴിഞ്ഞു
ദുരിതകാലം സ്മരണയിലിടയ്ക്കിടെ
ദൈവമഹത്വം പാടി വരവായ് …
മാനവനിന്നും
കണ്ണുകളുയർത്തി വിണ്ണിലെ
കരുണാമയനേ വിളിപ്പൂ!

അപ്പത്തിൻ്റെ നാടെന്ന ഖ്യാതിയിൽ
ബത്ലഹേം ഒരിടയകന്യകയായി !
പട്ടിണിയില്ല, സ്നേഹസമ്യദ്ധിയിൽ
ബത്ലഹേമൊരു പുണ്യവതി ..
തിരു അവതാരത്തിന് ഭാഗ്യം കിട്ടിയ
വിശുദ്ധനാടേ … വണങ്ങുന്നു

സഹീറ എം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments