Thursday, December 19, 2024
Homeസ്പെഷ്യൽആദരാഞ്ജലികൾ:- ടി. കെ. റപ്പായി, തെക്കേത്തല, ഇരിഞ്ഞാലക്കുട (39-ാം ചരമവാർഷികം)

ആദരാഞ്ജലികൾ:- ടി. കെ. റപ്പായി, തെക്കേത്തല, ഇരിഞ്ഞാലക്കുട (39-ാം ചരമവാർഷികം)

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട

ഒരു ബിസിനസിന്റെയോ കടയുടെയോ പ്രശസ്തി എന്നാണ് ഗുഡ് വിൽ എന്ന വാക്കിന്‍റെ അർത്ഥം.

ഇരിങ്ങാലക്കുട ചന്തയിലെ ഏറ്റവും പഴക്കമുള്ള വാണിജ്യ മുദ്രയുടെ പേരാണ് തെക്കേത്തല കുര്യപ്പൻ റപ്പായി &സൺസ് എന്നത്.

ഈയിടെ ഇരിഞ്ഞാലക്കുട ചന്തയെകുറിച്ച് ഒരു ലേഖനം തയ്യാറാക്കാൻ ഹിസ്റ്ററി അധ്യാപകനായ ശ്രീ സിദ്ദിവ് ഷെട്ടി എന്നെ സമീപിക്കുകയുണ്ടായി. അതിനായി ഞാൻ ചെറിയൊരു ഗവേഷണം തന്നെ നടത്തി. 1900 കളിൽ ചെറിയൊരു വെള്ളിനാണയം ആയി ഇരിഞ്ഞാലക്കുട ചന്തയിലേക്ക് കച്ചവടം ചെയ്യാൻ ഇറങ്ങിയ കൗമാരക്കാരനായ സാഹസികൻ ആയിരുന്നു എൻറെ പിതാവ് ടി. കെ. റപ്പായി.

ചുരുക്കം ചിലരൊഴികെ 2024 ആകുമ്പോഴേക്ക് പഴയ കച്ചവടക്കാർ പലരും കച്ചവടം അവസാനിപ്പിച്ച് സ്ഥലംവിട്ടു.ആലുവ പാലം വന്നതോടെ ആണ് ഇരിഞ്ഞാലക്കുടയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. സമരങ്ങൾ മൂലം ഇരിഞ്ഞാലക്കുടയിലെ പല ഫാക്ടറികളും അടച്ചുപൂട്ടി എങ്കിലും തെക്കേത്തല കുടുംബക്കാരുടെ പലചരക്ക് കച്ചവടത്തിന് കോട്ടം ഉണ്ടായില്ല.അരി, പഞ്ചസാര…… മൊത്ത വ്യാപാരത്തിലൂടെയും അവർ 4 തലമുറകളായി കച്ചവടം ഇന്നും അനുസ്യൂതം തുടരുന്നു. കൊറോണക്കോ പ്രളയത്തിനോ ഒന്നും അവരെ ഒന്നു നുള്ളി നോവിക്കാൻ പോലും കഴിഞ്ഞില്ല എന്നത് ഇന്നും അഭിമാനത്തോടെയും സ്നേഹത്തോടെയും ഞങ്ങളുടെ പിതാമഹാന്മാരിലൂടെയും ലഭിച്ച ദൈവാനുഗ്രഹം കൊണ്ടാണെന്ന് സന്തോഷത്തോടെ എനിക്ക് പറയാൻ കഴിയും. അഭിമാനകരമായ ഒരു ജീവിത പാരമ്പര്യവും മൂല്യങ്ങളും പകർന്നു തന്ന് 1985 ൽ എൻറെ പിതാവ് വിട പറഞ്ഞു.

1 ടി. ആർ. ആൻ്റണി( 1917-2007)

2 ടി.എ. ജോസ്

3 പോൾ ജോസ്

4 ടി.എ. റോബി

5 പോൾ തെക്കേത്തല

6 ടി. ആർ. കൊച്ചു വാറു(1922-1974)

7 ടി.കെ. റപ്പായി (Jr

8 ടി.കെ. ചെറിയാൻ

9. ടി.കെ. ആൻറു

10. ടി.എ.തമ്പി
11. ടി.എ.ടോണി

ഒരു നൂറ്റാണ്ടിലേറെയായി ഇരിഞ്ഞാലക്കുട ചന്തയിൽ വിജയകരമായി ബിസിനസ് ചെയ്യുന്ന അദ്ദേഹത്തിൻറെ പിൻതലമുറക്കാരുടെ വിജയഗാഥ ഇന്നും തുടരുന്നതിന് ഉള്ള വിജയ തന്ത്രങ്ങൾ ഇതൊക്കെയായിരുന്നു എന്ന് അനുമാനിക്കുന്നു. ഇത് എൻറെ ഒരു നിരീക്ഷണം മാത്രമാണെന്ന് പ്രത്യേകം പറയുന്നു. എതിരഭിപ്രായങ്ങൾ ഉണ്ടാകാം.

അദ്ദേഹം പറഞ്ഞതും ജീവിതത്തിലുടനീളം പ്രവർത്തിച്ചു കാണിച്ചതും ഇങ്ങനെയൊക്കെയാണ്.
കൊക്കിൽ ഒതുങ്ങുന്നതു കൊത്തിയാൽ മതി. ധനകാര്യസ്ഥാ പനങ്ങളെ അധികം നമ്പരുത്. കഴിയുന്നതും എല്ലാവരെയും തൃപ്തിപ്പെടുത്തണം. പക്ഷെ സന്യസ്തർ, പോലീസ്, രാഷ്ട്രീയക്കാർ, വക്കീലന്മാർ , പത്രക്കാർ ഇവരായിട്ടു കൈയകലം പാലിക്കണം. ലക്ഷണപുത്രന്മാർക്കു ധനം കൊടുക്കേണ്ട കാര്യമില്ല. അവലക്ഷണ പുത്രന്മാർക്കു ധനം കൊടുത്തിട്ടും കാര്യമില്ല. അന്യന്‍റെ പറമ്പിലെ പുല്ലു കണ്ടു പശുവിനെ വളർത്തേണ്ട. ഒരാളേയും ഒരിക്കലും വിശ്വസിക്കേണ്ട. പക്ഷെ വിശ്വസിക്കുന്നതുപോലെ അഭിനയിക്കണം. വിശ്വാസം വേറെ; കച്ചവടം വേറെ. രണ്ടും കൂടി കലർത്തേണ്ട. വില കൂടുതൽ പറയാം; പക്ഷെ അളവിലും, തൂക്കത്തിലും വെട്ടിപ്പു വേണ്ട. മിണ്ടാപ്രാണികളോട് അലിവു വേണം. എല്ലാവരും മനുഷ്യരാണെന്ന വിചാരം എപ്പോഴും വേണം.

സാധനങ്ങൾ വാങ്ങുമ്പോൾ കച്ചവടപതിവനുസരിച്ചു ലഭിക്കുന്ന സമയത്തിനകം കണക്കുതീർത്തിരിക്കണം. ഓർമ്മപ്പെടുത്താൻ ഇടവരുത്തരുത്. ഒരാളുടെയും ഒരു ഔദാര്യവും വേണ്ട. തല ഉയർത്തി തന്നെ നടക്കാം

പിതാവിൻറെ പത്ത് മക്കളിൽ ഭൂമിയിൽ ഇന്ന് അവശേഷിക്കുന്ന ഈ മകൻറെ കൂപ്പുകൈ. 🙏

ജോണി തെക്കേത്തല✍ഇരിങ്ങാലക്കുട

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments