ആലപ്പുഴ: ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് (34) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന്, കുഴഞ്ഞ് വീണാണ് വിഷ്ണു മരിച്ചത്. ഇതിനെ തുടർന്നാണ് വിഷ്ണുവിന്റെ കുടുംബം പരാതി നൽകിയത്.
ആറാട്ടുപുഴ തറയിൽകടവ് ഭാഗത്താണ് വിഷ്ണുവിന്റെ ഭാര്യയുടെ വീട്. ഭാര്യ ആതിരയുമായി ഒന്നരവർഷമായി പിണങ്ങി കഴിയുകയാണ് വിഷ്ണു. ഇരുവർക്കും നാലുവയസുള്ള കുട്ടിയുമുണ്ട്. ഈ കുഞ്ഞിനെ ഭാര്യയെ ഏൽപിക്കുന്നതിനാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കത്തിലാവുകയും അരമണിക്കൂറോളം മർദിക്കുകയും ചെയ്തത്.
മർദനത്തിനൊടുവിലാണ് വിഷ്ണു കുഴഞ്ഞു വീണത്. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വിഷ്ണുവിന്റെ ഭാര്യ കുടുംബത്തിന് പരാതി നൽകിയിട്ടുണ്ട്. നിലവിൽ അസ്വഭാവിക മരണത്തിന് തൃക്കുന്നിപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.