വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി കാത്തിരിപ്പ് വേണ്ട. അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എംഎ പ്രവീൺ അറിയിച്ചു. ഡിസംബർ 1 മുതൽ പദ്ധതി യാഥാർഥ്യമാകും.
വൈദ്യുതി ബോർഡ് മധ്യമേഖല വിതരണ വിഭാഗത്തിന്റെ കീഴിൽ വരുന്ന തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായാണ് പദ്ധതി. പാക്കേജ് കണക്ഷൻ എന്ന പേരിൽ www.kseb.in വഴിയാണ് അപേക്ഷകർ പണം അടയ്ക്കേണ്ടത്.