തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലൻസിന് വഴി നല്‍കാതെ വട്ടം കറക്കിയ കാറുടമക്ക് വീട്ടിലെത്തി എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്. രണ്ടരലക്ഷം രൂപ പിഴ ഈടാക്കുക മാത്രമല്ല, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ പലതവണ ഹോണ്‍ മുഴക്കിയിട്ടും കാർ ഡ്രൈവർ വഴി നല്കാൻ തയ്യാറായില്ല. തിരുവനന്തപുരത്താണ് സംഭവം.
ആംബുലൻസ് ഡ്രൈവർ കാറുടമയുടെ മോശം പെരുമാറ്റം മൊബൈല്‍ ഫോണില്‍ പകർത്തിയതോടെയാണ് വിഷയത്തില്‍ മോട്ടോർ വാഹനവകുപ്പ് ഇടപെട്ടതും, ശക്തമായ നടപടി എടുത്തതും.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിൻ്റെ നമ്ബറും അതിൻ്റെ ഉടമയെയും കണ്ടെത്തിയത്.
പിന്നാലെ ഇയാളുടെ വീട്ടിലെത്തി രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും കാർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.