സുപ്രീംകോടതി ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വാട്സ്ആപ്പ് സന്ദേശങ്ങള്‍ വലിയ തോതില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ടെന്നും സന്ദേശത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ പലപ്പോഴും സാധിക്കാറില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
രാജ്യത്തെ ഐടി നിയമങ്ങള്‍ അനുസരിക്കാത്തതിനെത്തുടര്‍ന്ന് വാട്സാപ്പ് നിരോധിക്കണമെന്നു കാണിച്ച് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ കെ ജി ഓമനക്കുട്ടനാണ് കോടതിയെ സമീപിച്ചത്. കേരള ഹൈക്കോടതിയിലും ഓമനക്കുട്ടന് ഹര്‍ജി നല്‍കിയിരുന്നു.
മീഡിയ ഫയലുകള്‍ അനധികൃതമായി മാറ്റിസ്ഥാപിക്കാന്‍ അനുവദിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ഓമനക്കുട്ടന് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വാട്സ്ആപ്പ് ലംഘിക്കുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞു. വാട്സ്ആപ്പ് ദേശീയ താല്‍പ്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുമെന്നും അതില്‍ ആരോപിച്ചിരുന്നു.