Saturday, November 9, 2024
Homeകേരളംനേരത്തെ അസുഖ ബാധിതനാണെന്ന സംശയത്തിൽ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

നേരത്തെ അസുഖ ബാധിതനാണെന്ന സംശയത്തിൽ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

വേണ്ടത്ര പരിശോധനയില്ലാതെ പോളിസി നൽകിയ ശേഷം നേരത്തെ തന്നെ ഈ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വ്യക്തമാക്കി.

3,07,849/- രൂപ ഉപഭോക്താവിന് നൽകണമെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് കോടതി നിർദ്ദേശം നൽകി .

സ്വകാര്യ ആശുപത്രിയിൽ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ എറണാകുളം സ്വദേശി കെ പി റെൻദീപ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

സ്റ്റാർ ഹെൽത്തിന്റെ ഫാമിലി ഹെൽത്ത് ഒപ്ടിമ ഇൻഷുറൻസ് പ്ലാനിൽ 2018 ലാണ് പരാതിക്കാരൻ ചേർന്നത്.

ശസ്ത്രക്രിയ ചെലവായി 3,07,849/- രൂപ ചെലവായി. പോളിസി എടുക്കുന്നതിന് മുമ്പേ ഈ അസുഖം ഉണ്ടായിരുന്നുവെന്നും അക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് പരാതിക്കാരൻ പോളിസി എടുത്തതെന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു. മാത്രമല്ല ആദ്യ രണ്ടു വർഷം ഇത്തരം അസുഖത്തിനുള്ള ചെലവിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്ന് എതിർകക്ഷി വാദിച്ചു.

മെഡിക്കൽ നോട്ടിൽ ഡോക്ടർ ചോദ്യചിഹ്നമാണ് ഇട്ടതെന്നും നിർണായകമായി ഇത്തരത്തിലുള്ള ഒരു രോഗമുണ്ടെന്ന് വ്യക്തതയോടെ അറിയിച്ചിട്ടില്ലെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.

“ഇൻഷുറൻസ് പോളിസി സ്വീകരിക്കുമ്പോൾ തന്നെ ഉപഭോക്താവിന് എന്തെങ്കിലും രോഗമുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ട ബാധ്യത ഇൻഷുറൻസ് കമ്പനിക്ക് തന്നെയാണ്. പോളിസി സ്വീകരിച്ചതിനുശേഷം നേരത്തെ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി .

ശസ്ത്രക്രിയ ചെലവായ തുക കൂടാതെ രൂപയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവ് 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments