ഇന്ത്യയിൽ 2014 മുതൽ റേഡിയോ ആക്ടിവിറ്റിയെക്കുറിച്ചുള്ള ഗവേഷണത്തോടെ കാന്‍സര്‍ ചികിത്സയ്ക്ക് സംഭാവന നല്കിയ നോബല്‍ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ജന്മദിനമായ നവംബർ 7ദേശീയ അർബുദ അവബോധ ദിനം ആയി ആചരിക്കുന്നു .എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഫെബ്രുവരി 4 ആണ് ലോക കാൻസർ ദിനമായി ആചരിക്കുന്നത് .
ശരീര കോശങ്ങളിൽ ഒരു പ്രവർത്തനവും നടത്താത്ത അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്മ്പോഴാണ് അർബുദ
കോശം ഉണ്ടാകുന്നത്.
ജീവന്റെ അടിസ്ഥാന ഘടകമായ കോശം ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയം വിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് . ജീവന്റെ നിർമാണഘടകങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് . കോശത്തെക്കുറിച്ചുള്ള പഠനം ‘സെൽ ബയോളജി’ (കോശവിജ്ഞാനീയം) അഥവാ ‘സൈറ്റോളജി’ എന്നറിയപ്പെടുന്നു. ചെറിയ മുറി എന്ന അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സെൽ എന്ന ഇംഗ്ലീഷ് പദത്തിന്റെ ആവിർഭാവം. അർബുദരോഗം അഥവാ കാൻസർ അസാധാരണമായതും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും കോശ വളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് ലളിതമായി പറഞ്ഞാൽ കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.കാൻസർ വന്നാൽ മരണം ഉറപ്പാണന്നും ചികിത്സിച്ചു മാറ്റാനാവില്ലനും പകരുന്ന രോഗമാണനും തുടങ്ങി നിരവധി മിഥ്യാ ധാരണകൾ പലർക്കുമുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റിവച്ചുകൊണ്ട് കാൻസറിനെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവുണ്ടാവുക എന്നതാണ് ദേശീയ കാൻസർ അവബോധ ദിനം മുൻപോട്ടു വെക്കുന്നത് .
ഞണ്ട് എന്ന അർത്ഥം വരുന്ന “കാർസിനോസ്” എന്ന ഗ്രീക് വാക്കിൽ നിന്നാണ് കാൻസർ എന്ന വാക്കുണ്ടായത് ഞണ്ടിനെ പോലെ കാർന്നുതിന്നുന്ന മുറിവുകളെ സൂചിപ്പിയ്ക്കാനാണ് ആദ്യ കാലങ്ങളിൽ ഈ വാക്കുപയോഗിച്ചത് .ക്യാൻസർ രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും പ്രതിപാദിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓങ്കോളജി.
ചുട്ടുപഴുത്ത കമ്പികൾ ഉപയോഗിച്ചാണ് ആദ്യ കാലങ്ങളിൽ ചികിത്സ നടത്തിയിരുന്നത്. 1829 ലാണ് മറ്റുശരീര ഭാഗങ്ങളിലേയ്ക്ക് ഇത് വ്യാപിയ്ക്കും എന്ന് മനസ്സിലാക്കിയത് ഹിപ്പോക്രാറ്റസ് ക്യാൻസർ രോഗത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും 1838 ൽ മുള്ളർ അർബുദ കോശങ്ങളെപ്പറ്റിയുള്ള വിശദമായ വിവരണം നൽകി .ശരീരത്തിന്റെ ഏതു ഭാഗത്തെയും അർബുദം ബാധിച്ചേയ്ക്കാം എന്ന് ആദ്യമായി കണ്ടെത്തിയത് റൂഡോൾഫ് വിർഷൊ ആണ് .
ഹൃദയപേശികളിലും തലച്ചോറിലെ ഞരമ്പുകളിലും താരതമ്യേന കാൻസർ സാധ്യത കുറവാണ് .എന്നാൽ മറ്റു ഏതവയവത്തിലും കാൻസർ സാധ്യത
ഉണ്ടെന്നുള്ളതാണ് വസ്തുത .
കാൻസർ രോഗങ്ങളെ പ്രധാനമായും രണ്ടു തരത്തിലാണ് ഖര അഥവാ ദൃഢ കാൻസറുകളും ദ്രവ കാൻസറുകളും. ശ്വാസകോശം, സ്തനങ്ങൾ, വൃക്ക, കുടൽ, കരൾ മുതലായ ദൃഢകലകളിൽ നിന്നാണ് ക്യാൻസറുകൾ ഉത്ഭവിക്കുന്നത് അവയെ ഖര കാൻസർ എന്നും രക്താർബുദം, ലിംഫോമ എന്നിവ രക്തം, ലസിക എന്നീ ദ്രവ കലകളിൽ നിന്നും ഉടലെടുക്കുന്നവയാകയാൽ അവയെ ദ്രവ കാൻസർ എന്നു പറയുന്നു . ശിശുക്കൾക്കുണ്ടാകുന്ന ക്യാൻസറുകൾ വിഭിന്ന സ്വഭാവങ്ങൾ കാണിക്കുന്നതിനാൽ മൂന്നാമത്തെ വിഭാഗമായി അതിനെ കണക്കാക്കുന്നു .
അർബുദത്തിന്റെ കാരണങ്ങളിൽ ഒന്നാമതായി പറയുന്നത് എരിച്ചിൽ അഥവാ ഉത്താപം മൂലമാണെന്നാണ് .വിവിധ സ്ഥലങ്ങളിൽ നിലനിൽക്കുന്ന ജീവിത രീതികളാണ് ഇതിനടിസ്ഥാനം. മറ്റൊന്ന്, വികസിത രാജ്യങ്ങളിലെ ചില അർബുദങ്ങൾ പകർച്ചവ്യാധികളാണെന്ന് ശാസ്ത്രം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട് . ചിലതരം അർബുദങ്ങൾ വൈറസുകൾ (virus) ഉത്പാദിപ്പിച്ചു ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്ക് പകരാമെന്നുള്ളതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം.കൂടാതെ മനുഷ്യ ശരീരത്തിൽ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന നിരവധി അന്തഃസ്രാവി ഗ്രന്ഥികളിൽ അവയുടെ പ്രവർത്തനത്തിന്റെ പാകപ്പിഴകൾകൊണ്ട് അനവധി രോഗങ്ങൾ ഉണ്ടാകുന്നു. ഇത് അഅർബുദമായി മാറാം .
അർബുദത്തിനുള്ള മറ്റൊരു കാരണം പാരമ്പര്യസ്വഭാവ സവിശേഷതകളാണ് ഭ്രൂണാവസ്ഥയിൽ ഉണ്ടാകുന്ന ചില ഗതിവിഭ്രംശങ്ങളും മുരടിക്കലുകളും പലപ്പോഴും ദുഷ്ടാർബുദസ്ഥായിയായ മൂലവസ്തുക്കളെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള മൂലവസ്തുക്കൾ വളരെ എളുപ്പത്തിൽ അർബുദത്തിനു വിധേയമാവും. വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം അർബുദങ്ങളും ഈ ഇനത്തിൽപ്പെട്ടവയാണന്ന് വൈദ്യ ശാസ്ത്രം രേഖപെടുത്തുന്നു .
2018-ൽ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, രാജ്യത്ത് പ്രതിവർഷം 7,84,800 കാൻസർ മരണങ്ങളും 2.26 ദശലക്ഷം കാൻസർ രോഗികളും ഉണ്ട്.ഇന്നത് എത്ര ഇരട്ടിയായാണ് ഊഹിക്കാവുന്നതേ ഉള്ളൂ .മാത്രമല്ല ഇന്ത്യയിൽ ഓരോ 8 മിനിറ്റിലും ഒരു സ്ത്രീ ഗർഭാശയ അർബുദം ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്.
മുൻകൂട്ടി കണ്ടുപിടിക്കാനും, ചികിത്സ സംവിധാനങ്ങൾ ത്വരിത പെടുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദേശീയ കാൻസർ അവബോധ ദിനം ആചരിച്ചു വരുന്നത്.
1975 ല്‍ നമ്മുടെ രാജ്യത്ത് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടി ആരംഭിച്ച. പിന്നീട് 1984-85ല്‍ കാന്‍സര്‍ പ്രതിരോധത്തിനും നേരത്തെയുള്ള കണ്ടെത്തലിനും പ്രാധാന്യം നല്‍കുന്നതിനായി പദ്ധതി പരിഷ്കരിച്ചു. ഇന്ന് സൗജന്യ പരിശോധനക്കായി എല്ലാ മുനിസിപ്പല്‍ ക്ലിനിക്കുകള്‍ ഇതിന്റെ ഭാഗമായി സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
കോൾട്ടാർ അനിലിൻ വർഗ്ഗത്തിൽ പെട്ട അർബുദോല്പന്നവസ്തുക്കൾ എന്ന് പൊതുവേ അറിയപ്പെടുന്ന പ്രത്യേക തന്മാത്രാ ഘടനയോട് കൂടിയ രാസവസ്തുക്കളാണ് അർബുദത്തിന് കാരണം .പുകയില, രാസവസ്തുക്കളുടെ ഉപയോഗം, എക്സ്റേ, ചൂട്, സൂര്യകിരണങ്ങൾ എന്നിവയും ഭൂമിശാസ്ത്രപരമായ ഏറ്റക്കുറച്ചിലുകളും അമിതമായി സംസ്കരിച്ചവയും കൃത്രിമ ചേരുവകൾ ചേർത്തതുമായ ഭക്ഷണ സാധനങ്ങൾ, എരിവ്, പുളി, മസാല തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിങ്ങനെ പലതും അർബുദത്തിന് കാരണമാകുന്നു. കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, അമിതമായി സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക , ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക. എല്ലാത്തിനുമപ്പുറം “പ്രാഥമിക ഘട്ടത്തിലുള്ള രോഗനിര്‍ണയം’ എന്നതാണ് അർബുദ രോഗ പ്രതിരോധത്തെ സംബന്ധിക്കുന്ന ആപ്ത വാക്യം ..
രോഗം വരുത്തി ചികിത്സിക്കാതെ വരാതെ നോക്കാം