Wednesday, November 6, 2024
Homeഅമേരിക്കജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ.

ജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ.

തെഹ്റാൻ: ഇസ്രായേലുമായുള്ള ഏറ്റുമുട്ടല്‍ സാധ്യതകള്‍ ശക്തമായിരിക്കെ, കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ.

23 കാരനായ അർവിൻ ഗഹ്‌രേമാനിയുടെ ശിക്ഷയാണ് നടപ്പാക്കിയത്. 2022ലെ കൊലപാതക കേസില്‍ ഇയാളുടെ വധശിക്ഷ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്.

പണം കടം നല്‍കിയ തർക്കത്തെ തുടർന്ന് കെർമൻഷയിലെ ജിമ്മിനുപുറത്ത് ഇരയെ അർവിൻ കുത്തിക്കൊല്ലുകയായിരുന്നെന്ന് ഇറാന്റെ നീതിന്യായ വിഭാഗവുമായി ബന്ധപ്പെട്ട മീസാൻ ഓണ്‍ലൈൻ വെബ്സൈറ്റ് അറിയിച്ചു.

ഇസ്രായേലിനുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച്‌ 1999ല്‍ ഇറാൻ 13 ജൂത പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ പലരെയും നാലുവർഷം വരെ തടവിന് ശിക്ഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments