Wednesday, November 6, 2024
Homeഇന്ത്യപ്രശസ്ത ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു.

പ്രശസ്ത ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു.

ന്യൂഡൽഹി: പ്രസിദ്ധ നാടൻപാട്ട് ഗായിക പത്മഭൂഷൺ ശാരദ സിൻഹ(72) അന്തരിച്ചു. അർബുദബാധയെ തുടർന്നാണ് മരണം. എയിംസ് ഡൽഹിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒക്ടടോബർ 25ന് ഇവരെ എയിംസിൽ പ്രവേശിപ്പിച്ചു. അന്ന് മുതൽ ഇവർ ഈ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.2017ലാണ് മൾട്ടിപ്പിൾ മൈലോമ എന്ന അസുഖം ഇവർക്ക് സ്ഥിരീകരിച്ചത്.

മകൻ അൻഷുമാൻ സിൻഹ മരണവാർത്ത സ്ഥിരീകരിച്ചു. ബീഹാർ കോകിലയെന്ന് അറിയപ്പെട്ടിരുന്ന ശാരദ സിൻഹ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതിൽ വലിയ പങ്കാണ് ഇവർ വഹിച്ചിട്ടുള്ളത്. കലാരംഗത്ത് അവർ നൽകിയ വലിയ സംഭാവനകൾ പരിഗണിച്ച് രാജ്യം 2018ൽ അവർക്ക് പത്മഭൂഷൺ നൽകി ആദരിച്ചു.

ശാരദ സിൻഹയുടെ ഭർത്താവ് ബ്രാജ് കിഷോർ സിൻഹ ആഴ്ച്ചകൾക്ക് മുൻപാണ് മരിച്ചത്. തലയടിച്ചു വീണതിനെ തുടർന്നായിരുന്നു മരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments