ന്യൂഡൽഹി; രാജ്യത്തെ ട്രെയിൻയാത്രാസേവനങ്ങൾഎല്ലാംഒറ്റകുടക്കീഴിലാക്കിയുള്ള ‘സൂപ്പർ മൊബൈൽആപ്ലിക്കേഷൻ’ഈവർഷംഅവസാനത്തോടെപുറത്തിറക്കുമെന്ന് റിപ്പോർട്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ടഎല്ലാസേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ജനങ്ങൾക്ക്ലഭ്യമാക്കാനാണ്റയിൽവെലക്ഷ്യമിടുന്നത്. സെന്റർ ഫോർ റെയിൽവേഇൻഫർമേഷൻസിസ്റ്റംസ്വികസിപ്പിച്ച‘സൂപ്പർആപ്’വരുമാനത്തിനുള്ളമറ്റൊരുവഴിയായിമാറുമെന്നുംറയിൽവെ കണക്കുകൂട്ടുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോംടിക്കറ്റ്വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും പുതിയ ആപ്പിൽസൗകര്യമുണ്ടാകും.ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ്ആൻഡടൂറിസം കോർപറേഷൻ) നിലവിലുള്ളസംവിധാനങ്ങളുമായിസംയോജിപ്പിച്ചാകും സൂപ്പർ ആപ്പിന്റെ പ്രവർത്തനം.ഐആർസിടിസിറെയിൽകണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്(ഭക്ഷണംഎത്തിക്കുന്നതിന്), റെയിൽ മദദ് (ഫീഡ്ബാക്കിന്), റിസർവ്ചെയ്യാത്തടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ളസംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.
2023-24 സാമ്പത്തിക വർഷത്തിൽഐആർസിടിസി 1111.26 കോടി രൂപഅറ്റാദായവും4270.18കോടിരൂപവരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതുംആപ്മെച്ചപ്പെടുത്താൻ കാരണമായി.