Tuesday, November 5, 2024
Homeഅമേരിക്ക73.5 കിലോമീറ്റർ മത്തങ്ങയില്‍ ബോട്ട് നിർമിച്ച് യാത്ര ചെയ്തു: ഗിന്നസ് റെക്കോർഡ് നേടി

73.5 കിലോമീറ്റർ മത്തങ്ങയില്‍ ബോട്ട് നിർമിച്ച് യാത്ര ചെയ്തു: ഗിന്നസ് റെക്കോർഡ് നേടി

യുഎസിലെ വാഷിങ്ടണില്‍ വളരെ വ്യത്യസ്തമായ ബോട്ട് നിർമിച്ച് അതിൽ യാത്ര ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഗാരി ക്രിസ്റ്റെന്‍സന്‍(46). ബോട്ടിന്റെ നിർമാണം മുതല്‍ പരീക്ഷണ ഓട്ടം വരെ തീർത്തും വ്യത്യസ്തമായിരുന്നു. മത്തങ്ങയിലാണ് വളരെ കൗതുകം ഉണർത്തുന്നതും അത്ഭുതകരവുമായ തരത്തില്‍ ഇദ്ദേഹം ബോട്ട് നിർമിച്ചത്.

മത്തങ്ങയില്‍ ബോട്ട് നിർമിക്കാനാകുമോ എന്നാകും പലരും ചിന്തിക്കുന്നത്. എന്നാൽ ഭീമാകാരമായ മത്തങ്ങയാണ് ബോട്ട് നിർമിക്കാനുപയോഗിച്ചത്.ഒറിഗോണിലെ ഹാപ്പിവാലിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ഗാരി തന്റെ കൃഷി സ്ഥലത്ത് 2011 മുതല്‍ ഭീമാകാരമായ മത്തങ്ങകള്‍ വളര്‍ത്തിയിരുന്നു.

ബോട്ട് നിർമിക്കാനായി ജൂലൈ 14ന് മത്തങ്ങ നട്ടു. ഒക്ടോബര്‍ 4ന് അത് വിളവെടുക്കുകയും ചെയ്തു. പിന്നീട് മത്തങ്ങ തുരന്ന് ബോട്ട് നിർമിക്കാന്‍ തുടങ്ങി.ഒക്ടോബര്‍ 12 മുതല്‍ 13 വരെ 26 മണിക്കൂര്‍ കൊണ്ട് 46 കാരനായ അദ്ദേഹം തന്റെ കൈകൊണ്ടാണ് ബോട്ട് കൊത്തിയെടുത്തത്.ഏറെ കാലമായി മത്തങ്ങയില്‍ ബോട്ട് നിർമിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഈ മത്തങ്ങ അതിനായി തന്നെയാണ് വളര്‍ത്തിയതെന്നും ഗാരി പറഞ്ഞു.

പിന്നീട് 555.2 കിലോ ഭാരമുള്ള മത്തങ്ങ ബോട്ടായപ്പോള്‍ ഇതിന് 429.26 സെന്റിമീറ്റര്‍ (169 ഇഞ്ച്) ചുറ്റളവുണ്ടായി. ഒരു വലിയ പിയാനോയുടെ വലുപ്പവും ഭാരവുമെന്നാണ് ഗാരി വിശേഷിപ്പിച്ചത്. കൊളംബിയ നദിയാണ് മത്തങ്ങ ബോട്ട് തുഴയാന്‍ തിരഞ്ഞെടുത്തത്. വാഷിംഗ്ടണിലെ നോര്‍ത്ത് ബോണവില്ലില്‍ നിന്ന് ആരംഭിച്ച്, വാഷിംഗ്ട ണിലെ വാന്‍കൂവറിലേക്കായിരുന്നു മത്തങ്ങ ബോട്ടില്‍ ഗാരി യാത്ര ചെയ്തത്.

73.50 കിലോമീറ്റര്‍ (45.67 മൈല്‍) യാത്ര നടത്തിയ ഗാരി അത് റെക്കോഡ് ചെയ്യുകയും പിന്നീട് ഗിന്നസ് റെക്കോഡിന് അയക്കുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments