Tuesday, November 5, 2024
Homeകേരളംസംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി.

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി. 85 ശതമാനം ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്.ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.

മസ്റ്ററിങ്ങിനെ കുറിച്ച് നിരവധി ആശങ്കകളുണ്ടായിരുന്നു. റേഷൻ വ്യാപാരികളിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ഐറിഷ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികൾ നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതൽ ‘മേരാ EKYC’ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം.

Mera ration EKYC ആപ്പും ആധാർ വിവരങ്ങൾ നൽകാൻ AadharfaceRD ആപ്പും ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകിയാൽ മസ്റ്ററിങ് പൂർത്തിയാക്കാം. ഇത് യാഥാർഥ്യമായാൽ ഇന്ത്യയിലെ ഏത് ഭാഗത്തുള്ള ആളുകൾക്കും മസ്റ്ററിങ്ങിൽ പങ്കെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാത്ത ആർക്കും അരി നിഷേധിച്ചിട്ടില്ല. അത് സർക്കാർ നിലപാടല്ല. ഇക്കാര്യത്തിൽ പലരും വ്യാജ വാർത്ത ചമക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments