Friday, November 1, 2024
Homeകേരളംആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്ത 61കാരി തളർന്ന സംഭവം; മെഡിക്കൽ ബോർഡ് ചേർന്നു.

ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്ത 61കാരി തളർന്ന സംഭവം; മെഡിക്കൽ ബോർഡ് ചേർന്നു.

ആലപ്പുഴ മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്തതിന് പിന്നാലെ വയോധികയുടെ ശരീരം തളർന്ന സംഭവത്തിൽ മെഡിക്കൽ ബോർഡ് ചേർന്നു. രോഗിയുടെ ഹൃദയ, ശ്വാസകോശ പ്രവർത്തനം മെച്ചപ്പെട്ടു. എന്നാൽ മസ്തിഷ്കത്തിന് യാതൊരു മാറ്റവും ഇല്ല. രോഗിയെ പരിചരിക്കുന്നത് എല്ലാ ആധുനിക സംവിധാനങ്ങളോടെ എന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു.

വയോധികയുടെ ചലന-സംസാരശേഷി വീണ്ടെടുത്തിട്ടില്ല. ആലപ്പുഴ തകഴി സ്വദേശീ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തത്തിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ 21 നാണ് മുയൽ കടിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭർത്താവ് സോമനുമൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിനടുത്തത്.

വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണ രോഗി 7 ദിവസം വെൻ്റിലേറ്ററിലും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാം എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കിയുടെ വിശദീകരണം. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments