Monday, November 25, 2024
Homeഇന്ത്യഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് ഇനി ലക്ഷങ്ങൾ അധിക വരുമാനം നേടാനായി പുതിയ പദ്ധതി അവതരിപ്പിച്ച് യൂട്യൂബ്

ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് ഇനി ലക്ഷങ്ങൾ അധിക വരുമാനം നേടാനായി പുതിയ പദ്ധതി അവതരിപ്പിച്ച് യൂട്യൂബ്

യൂട്യൂബ് നിലവിലുള്ള അവസരങ്ങള്‍ക്ക് പുറമെയാണ് ഈ വരുമാന മാർഗവും അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പരസ്യങ്ങളില്‍ നിന്നു തന്നെയാണ്. അതിനു പുറമേ, യൂട്യൂബ് പ്രീമിയം, ബ്രാന്‍ഡ് കണക്ട്, ചാനല്‍ മെമ്പർഷിപ്, സൂപ്പര്‍ താങ്ക്‌സ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കേഴ്‌സ് തുടങ്ങി പലതുമുണ്ട്. ഇവയ്ക്ക് പുറമെ യൂട്യൂബ് ഷോപ്പിങ് ആണ് ഇപ്പോള്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്ക, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് നിലവിൽ യൂട്യൂബ് ഷോപ്പിങ് ഉള്ളത്.

പുതിയ ഫീച്ചര്‍ വരുന്നതോടെ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് വിഡിയോകളില്‍ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാന്‍ സാധിക്കും. യൂട്യൂബറുടെ വിഡിയോ കാണുന്നയാള്‍, വിഡിയോയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഉല്‍പ്പന്നം വാങ്ങുമ്പോള്‍ യൂട്യൂബര്‍ക്ക് വരുമാനം ലഭിക്കും. നിലവില്‍ യൂട്യൂബര്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ ചാനല്‍ വഴി പ്രെമോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയില്‍ യൂട്യൂബ് ഷോപ്പിങ് ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര വെബ്‌സൈറ്റുകളിലേക്ക് ലിങ്ക് നല്‍കാനുളള ഫീച്ചർ മാത്രമാണെങ്കിലും ഇതൊരു തുടക്കം മാത്രമായിരിക്കും.

യൂട്യൂബ് ഷോപ്പിംഗ് ഫീച്ചർ ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍:

1. നിങ്ങളുടെ ചാനല്‍ യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ഉണ്ടായിരിക്കണം.

2. 10,000ലേറെ സബ്‌സ്‌ക്രൈബര്‍മാര്‍ വേണം.

3. ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കണം.

4. മ്യൂസിക്, ഓഫിഷ്യല്‍ ആര്‍ട്ടിസ്റ്റ് ചാനല്‍ ആയിരിക്കരുത്.

5. നിങ്ങളുടെ ചാനല്‍ കുട്ടികള്‍ക്കുള്ളതായിരിക്കരുത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments