Friday, November 22, 2024
Homeഅമേരിക്കപോൾ കറുകപ്പള്ളിൽ ഫൊക്കാന ഇന്റർനാഷണൽ കോഓർഡിനേറ്റർ

പോൾ കറുകപ്പള്ളിൽ ഫൊക്കാന ഇന്റർനാഷണൽ കോഓർഡിനേറ്റർ

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിറ്റിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) ഇന്ന് നോർത്ത് അമേരിക്കയിൽ മാത്രമല്ല, മറ്റ് പലരാജ്യങ്ങളിലുമുള്ള മലയാളികൾ ഫൊക്കാനയുമായി സഹകരിച്ചു പ്രവർത്തിക്കണം എന്ന ആഗ്രഹവുമായി മുന്നോട്ട് വരുന്നുണ്ട് .ഇങ്ങനെ ഒരു ആവിശ്യം വരുന്നത് തന്നെ ഫൊക്കാനയുടെ പ്രവർത്തന മികവ് കൊണ്ടും, മലയാളികൾക്ക് ഫൊക്കാനയിൽ ഉള്ള വിശ്വാസം കൊണ്ടുമാണ്. മുൻ വർഷങ്ങളിൽ പല രാജ്യങ്ങളിലും ഫൊക്കാനയുടെ നേതാക്കന്മാർ സന്ദർശിക്കുകയും ചർച്ചകൾ നടത്തി പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട് . മുൻ കാലങ്ങളിൽ മുൻ പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളിലും , ജോർജി വർഗീസും , മുൻ ട്രഷർ തോമസ് തോമസും , ഇന്റർനാഷണൽ ഫൊക്കാനയുടെ കോഓർഡിനേറ്റർ മാരായി പ്രവർത്തിച്ചിട്ടുണ്ട് . ഗ്ലോബൽ ഫൊക്കാനയിലൂടെ ലോകത്തുള്ള മലയാളികളുടെ ഒരു എകികരണമാണ് ഫൊക്കാനയുടെ ലക്‌ഷ്യം വെക്കുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

സമാന ചിന്താഗതികാരായ മലയാളികൾ ഉള്ള രാജ്യങ്ങളിൽ ഫൊക്കാനയുടെ യൂണിറ്റുകൾ രൂപീകരിക്കണം എന്ന നിരന്തരമായ ആവശ്യത്താൽ ആ ആവശ്യം കുടി നടപ്പാക്കുകയാണ് ഫൊക്കാന ഇന്റർനാഷണലിന്റെ (ഗ്ലോബൽ ഫൊക്കാനയുടെ ) ദൗത്യം . ഈ യൂണിറ്റുകൾ ഫൊക്കാനയുടെ അംഗസംഘടനകൾ അല്ല മറിച്ചു ഫൊക്കാനയുടെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുകയും, യോജിക്കാവുന്ന മേഘലകളിൽ യോജിച്ചു കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുക, ലോക മലയാളികളെ സംഘടപ്പിച്ചു ഒരു ഇന്റർനാഷണൽ കൺവെൻഷനുമാണ് ഫൊക്കാന ലക്ഷ്യമിടുന്നത്. അങ്ങനെ ആഗോളതലത്തിൽ ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്യുക എന്നത് കൂടിയാണ് പ്രധാന ലക്‌ഷ്യം.

നാം ടെക്‌നോളജി യുഗത്തിൽ ആണ് ജീവിക്കുന്നത് ,ടെക്‌നോളജി ഇന്ന് ലോകത്തെ തന്നെ ഒരു കുടകിഴിൽ എത്തിച്ചിരിക്കുകയാണ് . ലോകത്തുള്ള മലയാളികളുടെ ഒരു എകീകരണവും ആവശ്യമാണ് എന്ന തോന്നൽ കൂടിയാണ് ഫൊക്കാന ഇന്റർനാഷണൽ കൊണ്ട് ഉദ്ദേശിക്കുന്നത്, അതുകൊണ്ടാണ് ലോകമലയാളികളുമായി ബന്ധമുള്ള ഫൊക്കാന മുൻ പ്രസിഡന്റു പോൾ കറുകപ്പള്ളിയെ കോഓർഡിനേറ്റർ ആയി നിയമിച്ചത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും അറിയിച്ചു.

ഫൊക്കാന യുടെ ആരംഭകാലം മുതല്‍ സജീവമായി പ്രവര്‍ത്തനരംഗത്തുള്ള പോൾ കറുകപ്പള്ളി, ഫൊക്കാനയുടെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട ഏക നേതാവുകൂടിയാണ്‌. നാല് തവണ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹം ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ഉള്‍പ്പെടെ നോര്‍ത്ത് അമേരിക്കയിലെ നിരവധി സാംസ്‌കാരിക- സാമുദായിക- സാമൂഹ്യ സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ്  കോണ്‍ഗ്രസ് – യു.എസ്.എ ( ഐ ഒ സി -യു എസ് എ) നാഷണല്‍ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മാനേജിങ്ങ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ടൈംസ് ടൈംസ് എന്ന ഓൺലൈൻ ന്യൂസ് പേപ്പറിന്റ മാനേജിംഗ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.

ലോക കേരളാസഭയിൽ അംഗമായ അദ്ദേഹം കേരളത്തിലെ ഗവൺമെന്റുമായും രാഷ്ട്രിയക്കാരുമായും നിരന്തര ബന്ധം പുലർത്തുന്ന വെക്തികൂടിയാണ്. നമ്മുടെ കേരളാ സംസ്ഥാനത്തുണ്ടായിട്ടുള്ള എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം നിലയിലും വിവിധ സംഘടനകള ഏകോപിപ്പിച്ചുകൊണ്ടും സഹായ ഹസ്തവുമായി എന്നും പോൾ കറുകപ്പള്ളിൽ എത്താറുണ്ട്. കോവിഡ് മഹാമാരി ദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ കോവിഡ് ചലഞ്ച് പദ്ധതിയില്‍ വ്യകതിപരമയി പങ്കാളിയായ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ സംഘടനാ നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

ഫൊക്കാന ഇന്റർനാഷണൽ കോഓർഡിനേറ്റർ തെരെഞ്ഞെടുക്കപെട്ട പോൾ കറുകപ്പള്ളിലിനെ അഭിനന്ദിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ പ്രവർത്തങ്ങനങ്ങൾ എന്നും പ്രശംസിനിയം ആണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ജോജി തോമസ് എന്നിവർ അറിയിച്ചു .

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments