തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ (03-11-2024) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ തുടരുന്നതിനിടെയാണ് അഞ്ച് ദിവസം കൂടി സമാനമായ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പുണ്ടായത്. ഇന്ന് ഒരു ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ കാലാവസ്ഥയാണ് സംസ്ഥാനത്തു ഇപ്പോളുള്ളത്.
മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച (01/11/2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച (02/11/2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ഞായറാഴ്ച (03/11/2024) തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. നേരിയ ഇടവിട്ട മഴ ലഭിച്ചതൊഴിച്ചാൽ ഇന്ന് എല്ലാ ജില്ലകളിലും തെളിഞ്ഞ കാലാവസ്ഥയാണ് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച ജില്ലകളിലും ഇന്ന് മഴയുടെ തോത് കുറഞ്ഞു.
മഴ വിട്ടുനിന്നതോടെ മലയോര പ്രദേശങ്ങളിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മുതൽ മഴ കനക്കാനുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30/10/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ