Monday, October 28, 2024
Homeഅമേരിക്കവൈസ് മെൻ ഇന്റെർനാഷണൽ ക്ലബ്ബ് ഏറ്റെടുത്ത സാമൂഹ്യസേവനം

വൈസ് മെൻ ഇന്റെർനാഷണൽ ക്ലബ്ബ് ഏറ്റെടുത്ത സാമൂഹ്യസേവനം

- സിബി ഡേവിഡ്, (പി.ർ.ഓ)

ന്യൂയോർക്ക്: വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബ്ന്റെ അമേരിക്കൻ ഏരിയയിൽ പെട്ട നോർത്ത് അറ്റ്ലാന്റിക് റീജിയൻ ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി എന്നസംഘടനയുമായി ചേർന്ന് നടത്തിയ സാമൂഹ്യസേവന പ്രവർത്തങ്ങൾ വിലമതിക്കപ്പെട്ടതായി ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റിയുടെ പാസായിക് കൗണ്ടി ഹാബിറ്റാറ്റ് ടീമിൻ്റെ പേരിൽ,
ആഷ്‌ലി ബിഗ്ഗ്സ് പറഞ്ഞു.

സ്വിറ്റസർലണ്ടിലെ ജനീവ കേന്ദ്രമാക്കിയ ഒരു അന്തർദേശീയ സന്നദ്ധ സംഘടനയാണ് വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബ്. 103 വർഷങ്ങൾക്കുമുൻപ് ഒഹായിയോയിലെ ടോളിഡോയിൽ ജഡ്ജ് പോൾ വില്ലിയം അലക്സാണ്ടറും ഒരു കൂട്ടം ചെറുപ്പക്കാരും ചേർന്ന ഉച്ച കൂട്ടത്തിൽ രൂപപ്പെട്ട ഒരു പ്രസ്ഥാനം ആണിത്. ഇപ്പോൾ 75 രാജ്യങ്ങളിൽ ആയി YMCA യുടെ സഹായ പ്രസ്ഥാനമായി പ്രവർത്തിക്കുന്നു. തങ്ങൾ ഉൾപ്പെട്ട സമൂഹത്തിൽ അർഹമായ സാന്നിദ്ധ്യവും നിരന്തര പരിശ്രമവുംകൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടമാണ് ഇത്. അമേരിക്കയിൽ എട്ടു റീജിയനുകളായി നിരവധി ക്ലബ്ബ്കൾ രൂപപ്പെട്ടിട്ടുണ്ട്. ചിലത് പ്രവർത്തനമായി നൂറുവര്ഷം തികഞ്ഞു.

നോർത്ത്‌ അറ്റ്ലാന്റിക് റീജിയൻ വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ പങ്കെടുക്കുന്നു. ജീവിച്ചിരിക്കുമ്പോൾ സമൂഹത്തോട് കടപ്പെട്ടവരായിരിക്കുക എന്ന ക്രൈസ്തവ ദർശനമാണ് സംഘടനയുടെ അടിസ്ഥാന പ്രമാണം. ഇപ്പോൾ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നത് കോരസൺ വർഗീസ് ആണ്. തോമസ് ഉണ്ണൂണ്ണിയാണ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ.

ഹാബിറ്റാറ്റ് ടീമിൻ്റെ പേരിൽ, ആഷ്‌ലി ബിഗ്ഗ്സ് പറഞ്ഞു, “ഞങ്ങളുടെ നിർമ്മാണത്തിനായുള്ള നിങ്ങളുടെ സംഭാവനയ്ക്ക് വളരെയധികം നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു! നിങ്ങളോടൊപ്പം നിർമ്മിക്കാൻ ഞങ്ങൾക്ക് വളരെ മികച്ച സമയം ഉണ്ടായിരുന്നു! നിങ്ങൾ വളരെ കഠിനാധ്വാനത്തോടെയും ഉത്സാഹത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കുന്നത് ഞങ്ങൾ കണ്ടു. നിങ്ങളുടെ വോളണ്ടിയർ ഫോട്ടോകൾ കാണുമ്പോൾ, ഞങ്ങളുടെ സൈറ്റിൽ ജോലിക്കാർക്കൊപ്പമുള്ള നിങ്ങളുടെ അനുഭവത്തെക്കുറിച്ച് ഞങ്ങൾ കേൾക്കുമ്പോൾ അത് ഹൃദയസ്പർശിയായിരിക്കുന്നു! ഞങ്ങളുടെ ദൗത്യം ദൈവസ്നേഹം പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കുന്നു”.

“എല്ലാവർക്കും ജീവിക്കാൻ മാന്യമായ ഒരു ലോകമുണ്ടാകാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനൊപ്പം നിങ്ങൾ നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളെപ്പോലുള്ള അർപ്പണബോധമുള്ള സന്നദ്ധപ്രവർത്തകർ ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കിയതെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും.കഴിഞ്ഞ 40 വർഷമായി ഞങ്ങൾ വികസിപ്പിച്ചെടുത്ത അനുഭവവും വൈദഗ്ധ്യവും ഉപയോഗിച്ച് ഞങ്ങളുടെ പരമ്പരാഗത സന്നദ്ധ-പിന്തുണയുള്ള ഭവനനിർമ്മാണ ശ്രമങ്ങളും ഒരു പുതിയ ഭവന സംരക്ഷണ പരിഹാരവും പാസായിക് കൗണ്ടിയിൽ ഞങ്ങളുടെ ജന്മനാടായ പാറ്റേഴ്‌സണിൽ തുടർന്നുകൊണ്ടേയിരിക്കും. പാസായിക് കൗണ്ടി ഹാബിറ്റാറ്റിനൊപ്പം സന്നദ്ധപ്രവർത്തനം നടത്തുന്നതിലൂടെ, സമൂഹത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റത്തിൻ്റെ ഭാഗമാണ് നിങ്ങൾ”.

– സിബി ഡേവിഡ്, (പി.ർ.ഓ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments