Saturday, November 23, 2024
Homeകേരളംഉടമയുടെ സമ്മതമില്ലാതെ വൈദ്യുതിലൈൻ സ്ഥാപിച്ചാൽ...

ഉടമയുടെ സമ്മതമില്ലാതെ വൈദ്യുതിലൈൻ സ്ഥാപിച്ചാൽ…

KSEB ഉദ്യോഗസ്ഥർ ഒരാളുടെ വസ്തുവിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ സ്റ്റേ വയർ സ്ഥാപിക്കുന്നു. വസ്തു ഉടമ KSEB യുടെ അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.

ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് സെക്ഷൻ 17 (1) പ്രകാരം, വസ്തു ഉടമയ്ക്ക് നഷ്ടപരിഹാര തുക നൽകാതെ ടിയാന്റെ വസ്തുവിന് ഹാനികരമാകത്തക്ക വിധത്തിൽ, ഇലക്ട്രിസിറ്റി ലൈൻ വലിക്കപ്പെട്ടാൽ, വസ്തുവിന്റെ ഉടമയ്ക്ക് പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികൾ ബോർഡിന്റെ ചെലവിൽ ഇലക്ട്രിക് ലൈൻ നീക്കി സ്ഥാപിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതാണ്. എന്നാൽ പരാതി ബോധിപ്പിക്കാതിരിന്നാൽ അത് സമ്മതമായി കണക്കാക്കപ്പെടുകയും വർഷങ്ങൾ കഴിഞ്ഞശേഷം പരാതി നൽകുകയും ചെയ്താൽ, അത്തരം ആവശ്യങ്ങൾ പരിഗണിക്കപ്പെടാതെയും വരുന്നതായിരിക്കും.

Kerala Electricity Supply Code 2014, Section 95 പ്രകാരം നിലവിലുള്ള ഇലക്ട്രിസിറ്റി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി ഉടമസ്ഥനോ വസ്തു പിന്തുടർച്ചക്കാരനോ അപേക്ഷ സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലാണ്. സാങ്കേതികമായി മാറ്റി സ്ഥാപിക്കുവാൻ സാധിക്കുന്ന കേസുകളിൽ, പൊതു വഴിയുടെ അഭാവത്തിൽ ബന്ധപ്പെട്ട സ്ഥലത്തിന്റെ ഉടമസ്ഥർ സമ്മതപത്രം നൽകേണ്ടതാണ്. മാറ്റി സ്ഥാപിക്കേണ്ട പൂർണ്ണ ചിലവ് അപേക്ഷകൻ വഹിക്കേണ്ടതാണ്. എന്നാൽ ബോർഡിന്റെ അപാകത ഉള്ള കേസുകളിൽ ചെലവ് അപേക്ഷകൻ വഹിക്കേണ്ടതില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments