Thursday, November 21, 2024
Homeഇന്ത്യഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ ഗുരുതരാവസ്ഥയിൽ.

ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ ഗുരുതരാവസ്ഥയിൽ.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചതായും ഏഴ് പേരെ ഗുരുതരാവസ്ഥയിലുമെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് നഗരത്തിലെ നരോല്‍ വ്യവസായ മേഖലയിലെ ദേവി സിന്തറ്റിക്‌സിലാണ് സംഭവം.

തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരണപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചത്.
ഫാക്ടറിയില്‍ നിന്ന് ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഒമ്പത് തൊഴിലാളികള്‍ വിഷവാതകം ശ്വസിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രവി മോഹന്‍ സൈനി പറഞ്ഞു.

രാവിലെ 10.30യോടെ പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്നും പിന്നാലെ ഇവരെ എല്‍.ജി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments