കേരളത്തിലെ സ്വകാര്യമേഖലയില്‍ ജോലിനോക്കുന്ന വനിതകളായ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മിഷന്‍ ഒക്ടോബര്‍ 28ന് തിരുവല്ലയില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. രാവിലെ 10ന് തിരുവല്ല വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും.
വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയാവും. കമ്മിഷനംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി. ആര്‍. മഹിളാമണി, അഡ്വ: പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ , ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരന്‍, ടിഎന്‍എഐ തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ദിലീപ് തുടങ്ങിയവര്‍ സംസാരിക്കും.
സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളായ നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുകയും അവ പരിഹരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുകമാണ് പബ്ലിക് ഹിയറിംഗ് ലക്ഷ്യമിടുന്നത്.