Thursday, November 28, 2024
Homeകേരളം‘പ്രിയങ്ക ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു’; നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി.

‘പ്രിയങ്ക ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു’; നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി.

നാമനിർദേശപത്രികയിൽ പ്രിയങ്കാ ഗാന്ധി സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണവുമായി ബിജെപി. സൂക്ഷ്മ പരിശോധനാ ഘട്ടത്തിൽ ഈ വിഷയം ഉയർത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു.

സത്യവങ്ങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല. ഭർത്താവ് റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചു.വയനാട്ടിലെ ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ്.പ്രയങ്കയുടെ പത്രിക സ്വീകരിക്കരുത്.നിയമ നടപടിയിലേക്ക് കടക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി .

ബിജെപി വയനാട് ലോക്സഭാ മണ്ഡലം കൺവെൻഷൻ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് നടന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.അതേസമയം ഈ മാസം 28, 29 തീയതികളിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തും. വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments