Saturday, November 23, 2024
Homeകേരളംസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7360 രൂപയായി ഉയർന്നു.പവന്റെ വിലയിൽ 520 രൂപയുടെ വർധനയുണ്ടായി. 58,880 രൂപയായാണ് പവൻ വില വർധിച്ചത്.

സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്നിരുന്നു.ഔൺസിന് 2,741.50 ഡോളറായാണ് ഉയർന്നത്. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില റെക്കോഡിലേക്ക് എത്തിയിരുന്നു. ഔൺസിന് 2,758.37 ഡോളറായാണ് ഉയർന്നത്.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും യു.എസ് തെരഞ്ഞെടുപ്പിലെ സംഭവവികാസങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണവിലയിൽ ഈ വർഷം വൻ വർധനവാണ് ഉണ്ടായത്.32 ശതമാനം വർധനയാണ് ഈ വർഷം മാത്രം ഉണ്ടായത്. പലിശനിരക്ക് കുറച്ചുള്ള ഫെഡറൽ റിസർവ് തീരുമാനം വില ഉയരുന്നതിനുള്ള കാരണമായി മാറി.

ഇതിനൊപ്പം യു.എസ് ഡോളർ ശക്തിയാർജിക്കുന്നതും വിവിധ വിപണികളിൽ സ്വർണവില ഉയരുന്നതിനുള്ള കാരണമായി മാറിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments