Sunday, November 24, 2024
Homeഇന്ത്യവിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുന്നു: 85 വിമാനങ്ങൾക്ക് ഭീഷണി

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുന്നു: 85 വിമാനങ്ങൾക്ക് ഭീഷണി

രാജ്യത്തു വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുകയാണ്. ഇന്ന് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തുകയാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. യാത്രക്കാർ ഭയപ്പെടേണ്ടതില്ല. സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതിലൂടെ വിമാന കമ്പനികൾക്ക് 600 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകൾ. ഇതിനിടെയാണ് പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളു‍ടെ ലക്ഷ്യമെന്നാണ് നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments