ദീപാവലി അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്കായി കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ദീപാവലി അവധിയ്ക്ക് നാട്ടിലെത്താൻ കഴിയുന്ന വിധത്തിലാണ് സ്പെഷ്ൽ ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം – യശ്വന്ത്പുർ റൂട്ടിലും ചെന്നൈ മംഗളൂരു റൂട്ടിലുമാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.
മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ റൂട്ടിൽ ഇരുദിശകളിലേക്കും ഓരോ സർവീസുകളാണ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഒക്ടോബർ 29 ചൊവ്വാഴ്ച വൈകീട്ട് 07:30നും ചെന്നൈ – മംഗളൂരു റൂട്ടിൽ ഒക്ടോബർ 30ന് ഉച്ചയ്ക്ക് 12:30നുമാണ് ട്രെയിൻ സർവീസ് നടത്തുക. യശ്വന്ത്പുർ – കോട്ടയം എക്സ്പ്രസ് ഒക്ടോബർ 29ന് വൈകീട്ട് 06:30നും, കോട്ടയം – യശ്വന്ത്പുർ എക്സ്പ്രസ് ഒക്ടോബർ 30ന് രാവിലെ 11:10നുമാണ് സർവീസ് ആരംഭിക്കുക. ഇരു ട്രെയിനുകളുടെയും റൂട്ടും സമയക്രമവും അറിയാം.
മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ് ട്രെയിൻ.
മൂന്ന് എസി ത്രീടയർ കോച്ച്, 14 സ്ലീപ്പർ ക്ലാസ് കോച്ച്, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് , ഭിന്നശേഷിക്കാര്‍ക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റിലുള്ളത്. മംഗളൂരു സെൻട്രലിൽ നിന്ന് ചൊവ്വാഴ്ച രാത്രി 7: 30ന് പുറപ്പെടുന്ന 06047 ട്രെയിൻ കാസർകോട് – 8:02, കണ്ണൂർ – 8:20, കോഴിക്കോട് – 10:52, ഷൊർണ്ണൂർ – 12:05, പാലക്കാട് – 12:57, പോടന്നൂർ – 2:39, തിരുപ്പൂർ – 3:18, ഈറോഡ് – 4:00, സേലം – 4:57, ജോളാർപ്പെട്ടെ – 6:55, കഡ്പാടി – 8:08, ആരക്കോണം – 8:55, തിരുവള്ളൂർ – 9:28, പേരമ്പൂർ – 9:48, ചെന്നൈ എഗ്മോർ – 10:45.
ട്രെയിന‍് നമ്പർ 06048 ചെന്നൈ – മംഗളൂരു സെൻട്രൽ ദീപാവലി സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 30 ബുധനാഴ്ച ഉച്ചയ്ക്ക് 12:30 ന് ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പേരമ്പൂർ – 13:03, തിരുവള്ളൂർ – 13:33, ആരക്കോണം – 14:00, കഡ്പാടി – 14:53, ജോളാർപ്പെട്ടെ – 16:05, സേലം – 17:37, ഈറോഡ് – 18:35, തിരുപ്പൂർ – 19:20, പോടന്നൂർ – 21:13, പാലക്കാട് – 22:15, ഷൊർണൂർ – 23:00, കോഴിക്കോട് – 12:32, കണ്ണൂർ – 2:12, കാസർകോട്- 03:34, മംഗളൂരു സെൻട്രൽ – 05:15
യശ്വന്ത്പുർ – കോട്ടയം സ്പെഷ്യൽ ട്രെയിൻ.
രണ്ട് എസി ടു ടയർ കോച്ച്, നാല് എസി ത്രീ ടയർ കോച്ച്, 10 സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് യശ്വന്ത്പുർ കോട്ടയം സർവീസിനുള്ളത്. 06215 യശ്വന്ത്പുർ കോട്ടയം ട്രെയിൻ 29ന് വൈകീട്ട് 6:30ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെടും. സേലം കോയമ്പത്തൂർ വഴി പിറ്റേന്ന് പുലർച്ചെ 3:50ന് പാലക്കാട് എത്തുന്ന ട്രെയിൻ, തൃശൂർ 04:50, ആലുവ 06:13, എറണാകുളം ടൌൺ 06:35 സ്റ്റേഷനുകൾ പിന്നിട്ട് 08:10ന് കോട്ടയത്തെത്തും.
06216 കോട്ടയം യശ്വന്ത്പുർ സർവീസ് ബുധനാഴ്ച പകൽ 11:10നാണ് കോട്ടയത്ത് നിന്ന് പുറപ്പെടുക. തുടർന്ന് എറണാകുളം ടൌൺ 12:10, ആലുവ 12:35, തൃശൂർ 01:25, സ്റ്റേഷനുകൾ പിന്നിട്ട് 02:45ന് പാലക്കാട് എത്തും. തുടർന്ന് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം , ബംഗാർപേട്ട്, വൈറ്റ്ഫീൽഡ്, കൃഷ്ണരാപുരം സ്റ്റേഷനുകൾ പിന്നിട്ട് 01:15ന് യശ്വന്ത്പുരിൽ എത്തിച്ചേരും. ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.