നമ്മുടെയൊക്കെ വീടുകളിൽ ചോറിന് ഒഴിച്ചുകൂട്ടുവാൻ മിക്കവാറും ഉള്ള ഒരു ഐറ്റം ആണ് സാമ്പാർ. എന്നാൽ ഈ സാമ്പാർ നമ്മൾ പലപ്പോഴും കടയിൽ നിന്നും സാമ്പാർ പൗഡർ മേടിച്ചാണ് തയ്യാറാക്കുന്നത്. എന്നാൽ അതിനേക്കാൾ എല്ലാം ഉപരിയായി അടിപൊളി രുചിയിലും മണത്തിലും വീട്ടിൽ തന്നെ നമുക്ക് ഈ സാമ്പാർ പൊടി തയ്യാറാക്കാൻ സാധിക്കും. അത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ ★★
1- വറ്റൽ മുളക് – ഇരുപതെണ്ണം
2- മല്ലി – ആറ് ടേബിൾ സ്പൂൺ
3- അരി (മട്ട) – മൂന്ന് ടേബിൾ സ്പൂൺ
4- കടലപ്പരിപ്പ് – മൂന്ന് ടേബിൾ സ്പൂൺ
5- ഉഴുന്ന് – മൂന്ന് ടേബിൾ സ്പൂൺ
6- കാശ്മീരി മുളക് – 10 എണ്ണം
7- ഉലുവ – 3 ടേബിൾ സ്പൂൺ
8- കറിവേപ്പില – മൂന്ന് തണ്ട്
9- മഞ്ഞൾപൊടി – രണ്ട് ടീ സ്പൂൺ
10- കായപ്പൊടി (കട്ട കായം) – രണ്ട് ടേബിൾ സ്പൂൺ
11- ചെറിയ ജീരകം – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
“””””””””””””””””””””””””””””
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ മഞ്ഞൾപൊടിയും കായപൊടിയും ഒഴികെ ഓരോന്നും വേറെ വേറെ വറുത്തെടുക്കുക. അതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഏല്ലാം കൂടി ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കുക. മാറ്റി വെച്ച മഞ്ഞൾ പൊടിയും കായ പൊടിയും കൂടി ചേർത്ത് വീണ്ടും ഒന്നു കൂടി പൊടിച്ചതിനു ശേഷം ഒരു സ്ഫടിക പാത്രത്തിൽ ഇട്ട് നല്ല തുപോലെ അടച്ചു സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ എടുത്ത് സാമ്പാറ് തയ്യാറാക്കാം. ചൂടു ചോറും ചൂടു സാമ്പാറും അടിപൊളി.
തയ്യാറാക്കിയത്: