കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്കോപ്പുണ്ട്. പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. നിലവിലെ എല്ലാ വിവാദങ്ങളും കോൺഗ്രസിന് അനുകൂലമായി വരും. എല്ലാ സംഭവങ്ങൾക്കും ഒടുവിൽ പാർട്ടി ജയിക്കും. പാര്‍ട്ടിക്കുള്ളില്‍ എതുര്‍പ്പുകള്‍ ഉള്ളവര്‍ പുറത്തുപോയി കത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരി അല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
പാർട്ടിക്ക് അകത്ത് പറഞ്ഞ് തീർക്കേണ്ടതാണ് പ്രശനങ്ങൾ. പാർട്ടിയില്‍ ചർച്ചകൾ നടത്തിയാണ് സ്ഥാനാർത്ഥി നിർണയം അടക്കം നടത്തിയിട്ടുള്ളത്. ആ കാര്യങ്ങൾക്കൊന്നും ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.