Thursday, December 26, 2024
Homeകേരളംപമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു

പത്തനംതിട്ട: റാന്നി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിൽ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമൺ കടവ് ക്ഷേത്രത്തോടു ചേർന്ന പ്രദേശത്തായിരുന്നു അപകടം.

കാറിലും ഒരു ബൈക്കിലുമായി ഒമ്പതം​ഗ സംഘമാണ് ആഷിലിനൊപ്പം ശബരിമലയിൽ ദർശനത്തിന് പോയത്. ഒമ്പത് പേരും തിരുവനന്തപുരം സ്വദേശികളായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ച് മടങ്ങും വഴിയായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. ഈ സമയം കാൽ വഴുതി ആഷിൽ കയത്തിലേക്ക് താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ റാന്നി പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ഉദ്യോ​ഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും ആഷിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, നടത്തിയ തിരച്ചിലിൽ ഉച്ചയോടെ മൃതദേഹം ലഭിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments