Saturday, October 19, 2024
Homeഇന്ത്യവീഡിയോ വൈറൽ: റോഡരികിൽ കിടന്ന പാമ്പിന് സിപിആർ നൽകി യുവാവ്

വീഡിയോ വൈറൽ: റോഡരികിൽ കിടന്ന പാമ്പിന് സിപിആർ നൽകി യുവാവ്

വഡോദരയിലെ റോഡിലൂടെ  കഴിഞ്ഞ ദിവസം നടന്നുപോയ ചിലരാണ് മരണത്തോട് മല്ലിടുന്ന ഒരു പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇവരിൽ ചിലർ വഡോദരയിലെ മൃഗസംരക്ഷണ പ്രവർത്തകരെ ഇക്കാര്യം അറിയിച്ചു. തുടർന്ന് സംഘം സംഭവ സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ജീവനുവേണ്ടി പിടയുന്ന പാമ്പിനെയാണ്.

ഉടൻ തന്നെ വേറൊന്നും നോക്കിയില്ല. സംഘത്തിലെ ഒരാൾ പാമ്പിന് സിപിആർ നൽകാൻ തീരുമാനിച്ചു. മറ്റുള്ളവർ കൂടി ഇതിന് പിന്തുണ നൽകിയതോടെ സംഘത്തിൽപ്പെട്ട യുവാവ് പാമ്പിനെ റോഡിൽ നിന്നെടുത്ത് വായിലേക്ക് കൃത്രിമ ശ്വാസം നൽകി. ഇതോടെ പാമ്പിന് പുതു ജീവൻ ലഭിച്ചു.

ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്തരമൊരു ദൗത്യത്തിൽ പങ്കെടുത്ത യുവാവിന് അഭിനന്ദപ്രവാഹമാണ് വിവിധ ഇടങ്ങളിൽ നിന്ന് ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments