Sunday, December 29, 2024
Homeസിനിമനിത്യഹരിത നായകന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു.

നിത്യഹരിത നായകന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു.

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന.. പ്രേംനസീറിൻ്റെ ആദ്യ നായിക കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു.
പ്രേംനസീറിന്റെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ 1951 ൽ പുറത്തിറങ്ങിയ വനമാല എന്ന ചിത്രത്തിലൂടെയാണ്‌ കോമളം സിനിമാരംഗത്തേയ്ക്ക്‌ പ്രവേശിക്കുന്നത്‌.

പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർ ബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിന്റെ മുന്നാമത്തെ ചിത്രമായിരുന്ന മരുകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ ശ്രദ്ധനേടി. അബ്ദുൾഖാദർ എന്ന പേരിൽ പ്രേം നസീർ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. ചെന്നൈയിൽവച്ച് ചിത്രീകരിച്ച ആത്മശാന്തിയിൽ മിസ് കുമാരിയൊടൊപ്പമാണ് അവർ അഭിനയിച്ചത്. പി. രാമദാസ് സംവിധാനം ചെയ്ത് 1955 ൽ പുറത്ത് വന്ന ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണ സംരംഭമായിരുന്ന ന്യൂസ്പേപ്പർ ബോയ് ഏറെ ജനശ്രദ്ധനേടിയ സിനിമയായിരുന്നു. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ഒക്ടോബർ 15 നാണ് പാറശ്ശാല ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു.
40 വര്‍ഷം മുമ്പ് ഭര്‍ത്താവ് ചന്ദ്രശേഖര മേനോന്‍ മരിച്ചു. മക്കളില്ലാത്ത കോമളം സഹോദരന്‍റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയത്. നസീറിന്‍റെ ആദ്യ നായിക എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ കോമളത്തിന് 26 വര്‍ഷം മുമ്പ് താരസംഘടയായ അമ്മയില്‍ അംഗത്വം ലഭിച്ചു. മോഹന്‍ലാലിനെ ഏറെ ഇഷ്ടം. ഒടുവില്‍ കണ്ട ചിത്രവും ലാല്‍ നെയ്യാറ്റിന്‍കര ഗോപനെന്ന വേഷത്തിലെത്തിയ ആറാട്ട്.

മദ്രാസിൽ ആത്മശാന്തി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങവെയാണ് മകളിലേക്ക് കോമളത്തിന് അവസരം ലഭിക്കുന്നത്. നിർമാതാവിന്റെ നിർദ്ദേശ പ്രകാരം അമ്മയും കോമളവും സേലത്തേക്ക് തിരിച്ചു. രത്ന സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് അവർ അബ്ദുൾ ഖാദറിനെ കാണുന്നത്. ഒരാഴ്ചത്തെ ഷൂട്ടിങ്ങിന് ശേഷം കോമളം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് അബ്ദുൾ ഖാദർ പ്രേം നസീറായി. ഈ അവസരത്തിൽ കോമളം സിനിമ പൂർണമായും ഉപേക്ഷിച്ചിരുന്നു. ഒപ്പം നസീറിന്റെ ആരാധികമാരിൽ ഒരാളുമായി. ഈ കാലയളവില്‍ ഒന്നും ഇരുവരും തമ്മില്‍ കണ്ടിരുന്നില്ലെന്ന് മുന്‍പ് ഒരിക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് കോമളം പറഞ്ഞിരുന്നു.

മകൻ ഷാനവാസിന്റെ വിവാഹത്തിന് ക്ഷണിച്ച് കൊണ്ടുള്ളൊരു കത്ത് നസീർ കോമളത്തിന് അയച്ചിരുന്നു. ‘ആൾക്കൂട്ടത്തിനിടയിൽ ഞാൻ അദ്ദേഹത്തെ നോക്കുകയായിരുന്നു. പെട്ടെന്ന് കണ്ടു. എന്നെ കണ്ടതും അദ്ദേഹം വേ​ഗം അടുത്തേക്ക് വന്ന് സംസാരിച്ചു. ഇതാണ് എന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം എന്ന് പറഞ്ഞ് നസീര്‍ സാര്‍ എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി കൊടുത്തു. മികച്ച അഭിനേതാവിനെക്കാള്‍ ഉപരി നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം’, എന്നും അന്ന് കോമളം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments